ഐ.പി.എല്ലിന്റെ ബ്രാൻഡ് വാല്യുവിൽ 28 ശതമാനം വർധന. 10.7 ബില്യൺ ഡോളർ (89,232 കോടി) ആയാണ് ബ്രാൻഡ് മൂല്യം വർധിച്ചത്. 2008ന് ശേഷം ഐ.പി.എല്ലിന്റെ ബ്രാൻഡ് മൂല്യത്തിൽ 433 ശതമാനം വർധനയുണ്ടായിട്ടുണ്ട്. സ്റ്റേഡിയങ്ങളിൽ വൻ ജനക്കൂട്ടം, ഇന്റർനെറ്റിൽ ഐ.പി.എൽ മത്സരങ്ങൾക്കുള്ള സ്വീകാര്യത, വലിയ മാധ്യമശ്രദ്ധ എന്നിവയെല്ലാം ഐ.പി.എല്ലിന്റെ ബ്രാൻഡ് മൂല്യം ഉയർത്തുന്ന ഘടകങ്ങളാണ്.
മുംബൈ ഇന്ത്യൻസാണ് ഏറ്റവും മൂല്യമുള്ള ഐ.പി.എൽ ടീം. 87 മില്യൺ ഡോളറാണ് മുംബൈ ഇന്ത്യൻസിന്റെ മൂല്യം. മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ് മൂല്യത്തിൽ രണ്ടാം സ്ഥാനത്ത്. 81 മില്യൺ ഡോളറാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ മൂല്യം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആർ.സി.ബിയുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബ്രാൻഡ് വാല്യുവിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഗുജറാത്ത് ടൈറ്റൻസാണ്. എട്ടാം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തേക്കാണ് ഗുജറാത്ത് ടൈറ്റൻസ് കയറിയത്. ബ്രാൻഡ് വാല്യുവിൽ 38 ശതമാനം വർധന ഗുജറാത്ത് ടൈറ്റൻസിനുണ്ടായി. ബ്രാൻഡ്‍വാല്യുവിൽ എട്ടാം സ്ഥാനം സ്വന്തമാക്കി ലഖ്നോ സൂപ്പർ ജയ്ന്റ് അതിവേഗം വളരുന്ന ഐ.പി.എൽ ബ്രാൻഡായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.