ഐ.പി.എൽ: ചെന്നൈക്ക്​ രണ്ട്​ വിക്കറ്റ്​ നഷ്​ടം​, രോഹിതും ഹർദിക്​ പാണ്ഡ്യയുമില്ലാതെ മുംബൈ

ദുബൈ: ഇടവേളക്കുശേഷം പുനരാരംഭിച്ച ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്​സിന് തകർച്ചയോടെ തുടക്കം. രണ്ട്​ ഓവർ പിന്നിടു​േമ്പാൾ മൂന്ന്​ റൺസ്​ മാത്രം എടുത്ത ചെന്നൈക്ക്​​ രണ്ട്​ വിക്കറ്റ്​​ നഷ്​ടമായി​. റണ്ണെന്നും എടുക്കുന്നതിന്​ മുന്നെ ഫാഫ്​ ഡു​െപ്ലസിസിന്‍റെയും മുഈൻ അലിയുടെയും വിക്കറ്റാണ്​ നഷ്​ടമായത്​. ഇതിന്​ പുറമെ അമ്പാട്ടി റായ്​ഡു പരിക്കേറ്റ്​ മടങ്ങുകയും ചെയ്​തു. ആദ്യ ഓവറിൽ ഡു​െപ്ലസിസിനെ ബോൾട്ടും രണ്ടാം ഓവറിൽ മുഇൗൻ അലിയെ ആദം മിൽനെയുമാണ്​ പുറത്താക്കിയത്​. റിഥുരാജ്​ ഗെയ്​കവാദും റെയ്​നയുമാണ്​ ക്രീസിൽ.

നേരത്തെ ടോസ്​ നേടിയ ​െചന്നൈ​ ​ബാറ്റിങ്​ തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്​റ്റൻ രോഹിത്​ ശർമ, ഹർദിക്​ പാണ്ഡ്യ എന്നിവരി​ല്ലാതെയാണ്​ മുംബൈ കളത്തിലിറങ്ങിയത്​. പകരം വെസ്റ്റ്​ ഇൻഡീസ്​ താരം കിറോൺ പൊള്ളാർഡാണ്​ ടീമിനെ നയിക്കുന്നത്​. ഫിറ്റ്​നസില്ലാത്തതാണ്​​ രോഹിതിന്​ വിനയായത്​. പോയിന്‍റ്​ നിലയിൽ ചെന്നൈ രണ്ടും മുംബൈ നാലും സ്​ഥാനത്താണുള്ളത്​.

മുംബൈ: ക്വിന്‍റൺ ഡികോക്ക്​, സൂര്യകുമാർ യാദവ്​, ഇഷൻ കിഷൻ, ആൻമോൽപ്രതീത്​ സിങ്​, കിറോൺ പൊള്ളാർഡ്​, സൗരഭ്​ തിവാരി, ക്രുണാൽ പണ്ഡ്യ, ആദം മിൽനെ, രാഹുൽ ചഹാർ, ജസ്​പ്രീത്​ ബുംറ, ട്രെന്‍റ്​ ബോൾട്ട്​.

ചെന്നൈ​: ഫാഫ്​ ഡു​െപ്ലസിസ്​, റിഥുരാജ്​ ഗെയ്​കവാദ്​, മൊഈൻ അലി, സുരേഷ്​ റെയ്​ന, അമ്പാട്ടി റായ്​ഡു, എം.എസ്​. ധോണി, രവിന്ദ്ര ജദേജ, ഡ്വൈൻ ബ്രാവോ, ഷർദുൽ താക്കൂർ, ദീപക്​ ചഹാർ, ജോഷ്​ ഹേസ്​ൽവുഡ്​.

Tags:    
News Summary - IPL: Chennai lose two wickets, Mumbai without Rohit and Hardik Pandya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.