'​ഐ.പി.എൽ സ്​പോൺസർമാരായി തെരഞ്ഞെടുക്കുന്നത്​ ചൈനീസ്​ നിക്ഷേപമുള്ള കമ്പനികളെ'

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ്​ സ്​പോൺസർമാരായി ബി.സി.സി.​െഎ തെരഞ്ഞെടുക്കുന്നത്​ ചൈനീസ്​ നിക്ഷേപമുള്ള കമ്പനികളെയാണെന്ന്​ കോൺഫെഡറേഷൻ ഒാഫ്​ ആൾ ഇന്ത്യ ട്രേഡേഴ്​സി​െൻറ സെക്രട്ടറി ജനറൽ പ്രവീൺ ഖാണ്ഡേവാൽ. ചൈനീസ്​ സ്​മാർട്ട്​ഫോൺ കമ്പനിയായ വിവോക്ക്​ പകരം ഇൗ വർഷത്തെ ​െഎ.പി.എല്ലി​െൻറ ടൈറ്റിൽ സ്​പോൺസർമാരായി ഡ്രീം ഇലവൻ എന്ന ഒാൺലൈൻ ഗെയിം കമ്പനിയെ തെരഞ്ഞെടുത്തതിന്​ പിന്നാലെയായിരുന്നു പ്രവീൺ ഖാണ്ഡേവാൽ പ്രതിഷേധവുമായി എത്തിയത്​.

'ഡ്രീം ഇലവൻ ​െഎ.പി.എൽ വിവോ ​െഎ.പി.എല്ലിനെ മാറ്റം വരുത്തിയ പതിപ്പാണ്​. കാരണം ഡ്രീം ഇലവനിൽ ചൈനീസ്​ കമ്പനിയായ ടെൻസൻറ്​ ഗ്ലോബലിന്​ വലിയ നിക്ഷേപമുണ്ട്​. 2020ലെ ​െഎ.പി.എല്ലിൽ ചൈനീസ്​ നിക്ഷേപമുള്ള കമ്പനികളെയാണ്​ തെരഞ്ഞെടുക്കുന്നത്​. ഇന്ത്യക്കെതിരെയുള്ള ചൈനയുടെ നീക്കങ്ങളെ പാടെ അവഗണിക്കുകയാണ്​ ഇവർ ചെയ്യുന്നത്'​. -ഖാണ്ഡേവാൽ ട്വീറ്റ്​ ചെയ്​തു.

ഡ്രീം ഇലവനെ ഐപിഎല്‍ സ്‌പോണ്‍സര്‍മാരായി പ്രഖ്യാപിച്ചത് മോദിയുടെ ആത്മ നിര്‍ഭര്‍ ഭാരത് സ്വപ്നത്തെ തകര്‍ക്കുന്നതാണെന്ന് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ കമ്പനിയാണെങ്കിലും വലിയ തോതില്‍ ചൈനീസ് കമ്പനികളുടെ നിക്ഷേപം ഡ്രീം ഇലവനിലുണ്ടെന്നും അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിര്‍ഭര്‍ ഭാരത് എന്ന ആശയത്തെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പബ്​ജി മൊബൈലി​െൻറ അടക്കം ഉടമസ്ഥതയുള്ള ചൈനീസ്​ കമ്പനിയായ ടെൻസെൻറിന്​ ഡ്രീം ഇലവനിൽ 25 ശതമാനം നിക്ഷേപമുണ്ടെന്നാണ്​ റിപ്പോർട്ട്​. ​ ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിക്കും ഡ്രീം ഇലവനില്‍ നിക്ഷേപമുണ്ടെന്ന്​ സൂചനയുണ്ട്​. എന്നാൽ, 10 ശതമാനത്തിലും കുറവ്​ മാത്രമാണ്​ചൈനീസ്​ കമ്പനിക്ക്​ ഉടമസ്ഥാവകാശമുള്ളതെന്നും ഡ്രീം 11 പൂർണ്ണമായും ഒരു ഇന്ത്യൻ കമ്പനിയാണെന്നും ബി.സി.സി.​െഎ അവകാശപ്പെട്ടിരുന്നു.

ഹർഷ ജെയിൻ, ഭവിത്​ ഷേത്ത്​ എന്നിവർ ചേർന്ന്​ 2008ൽ തുടങ്ങിയ ഗെയിമിങ്​ സ്​റ്റാർട്ട്​ അപ്​ ആണ്​ ഡ്രീം ഇലവൻ. 2012ൽ ക്രിക്കറ്റ്​ ഫാൻറസി ഗെയിമിങ്ങിലേക്ക്​ ഇറങ്ങിതതോടെയാണ്​ ഡ്രീം ഇലവ​െൻറ നല്ലകാലം ആരംഭിച്ചത്​. തിങ്ക്​ ഇൻവെസ്​റ്റ്​മെൻറ്​, മൾട്ടിപ്പിൾ ഇക്വിറ്റി, ​സ്​റ്റെഡ്​ വ്യൂ, കാലാരി ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകർക്കൊപ്പം ചൈനീസ്​ ഗെയിമിങ്​ ഭീമൻമാരായ ടെൻസെൻറിനും ​ഡ്രീം ഇലവനിൽ നിക്ഷേപമുള്ളതായി സമീപകാലത്തായിരുന്നു റിപ്പോർട്ട്​ വന്നത്​​.

Tags:    
News Summary - IPL choosing companies having Chinese money CAIT Secretary General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.