ധോനി ചെന്നൈക്കൊപ്പം; ഹാർദിക്​ പാണ്ഡ്യയെ കൈവിട്ട്​ മുംബൈ

ന്യൂഡൽഹി: ഐ.പി.എല്‍ അടുത്ത സീസണിലും എം.എസ് ധോനി ചെന്നൈക്കായി 'തലയുയർത്തി' നിൽക്കും. ധോനിക്ക്​ പുറമെ ജദേജ, റിതുരാജ് ഗെയ്ക്ക്‌വാദ്​, മോയിന്‍ അലി എന്നിവരെയും ചെന്നൈ സൂപ്പർ കിങ്​സ്​ നിലനിര്‍ത്തി.

കെയ്ന്‍ വില്ല്യംസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലും തുടരും. രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും അടുത്ത സീസണിലും മുംബൈ ഇന്ത്യന്‍സിനൊപ്പം കാണാം. അതേസമയം,ഫോമില്ലാതെ ഉഴലുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ മുംബൈ കൈവിട്ടു.

സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍ എന്നിവരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തി. വിരാട് കോഹ്​ലിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും മുഹമ്മദ് സിറാജും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം തുടരും.

ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്‌സര്‍ പട്ടേല്‍, അൻറിച്ച് നോര്‍ദേ എന്നിവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഉണ്ടാകും. മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി.

രവീന്ദ്ര ജദേജയെ 16 കോടി നൽകിയാണ് ചെന്നൈ നിലനിർത്തിയത്. ജദേജക്ക്​ പിറകിൽ 12 കോടിയുമായി ധോനി. മൊയീന്‍ അലി (8 കോടി), ഋതുരാജ് ഗെയ്ക്‌വാദ് (6 കോടി) എന്നിവരാണ്​ ചെന്നൈയുടെ പൊന്നുംതാരങ്ങൾ. രോഹിത് ശർമ (16 കോടി), ജസ്പ്രീത് ബുമ്ര (12 കോടി), സൂര്യകുമാർ യാദവ് (8 കോടി), കീറോൺ പൊള്ളാർഡ് (6 കോടി), വിരാട് കോഹ്​ലി (15 കോടി), ഗ്ലെൻ മാക്സ്‍വെൽ (11 കോടി), മുഹമ്മദ് സിറാജ് (ഏഴ് കോടി), സഞ്ജു സാംസൻ (14 കോടി) റിഷഭ്​ പന്ത്​ (16 കോടി), കെയ്ന്‍ വില്ല്യംസണ്‍ (14 കോടി) എന്നിവരാണ്​ കോടികളുടെ കിലുക്കമുള്ള മറ്റു താരങ്ങൾ.

Tags:    
News Summary - IPL Player Retention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.