പകരംവീട്ടി; രാജസ്ഥാൻ റോയൽസിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഗുജറാത്ത്

ജയ്പുർ: സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ വഴങ്ങിയ തോൽവിക്ക് പകരമായി രാജസ്ഥാൻ റോയൽസിനെ അവരുടെ തട്ടകത്തിൽ നാണംകെടുത്തി ഗുജറാത്ത് ടൈറ്റാൻസ്. ബൗളിങ്ങിലെന്നപോലെ ബാറ്റിങ്ങിലും തിളങ്ങിയ ഹർദിക് പാണ്ഡ്യയും സംഘവും ഒമ്പത് വിക്കറ്റിന്റെ കൂറ്റൻ ജയമാണ് സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 119 റൺസ് എന്ന കുഞ്ഞൻ വിജയലക്ഷ്യം ഒമ്പത് വിക്കറ്റുകളും ആറ് ഓവറുകളും ബാക്കി നിൽക്കെ അവർ എത്തിപ്പിടിച്ചു.

വൃദ്ധിമാൻ സാഹയും (34 പന്തുകളിൽ 41), ഷുഭ്മാൻ ഗില്ലും (35 പന്തുകളിൽ 36), ഹർദിക് പാണ്ഡ്യയും (15 പന്തുകളിൽ മൂന്ന് വീതം സിക്സും ഫോറുമടക്കം 39) ആണ് ഗുജറാത്തിന്റെ വിജയം എളുപ്പമാക്കിയത്. 

നേടി ബാറ്റിങ് തെരഞ്ഞെടുത്ത സഞ്ജുവിനെയും സംഘത്തെയും ഗുജറാത്ത് ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. നായകൻ സഞ്ജു സാംസൺ (20 പന്തുകളിൽ 30) ഒഴിച്ചുള്ളവരാരും 20 റൺസ് പോലും നേടിയില്ല. രണ്ടാമത്തെ ഓവറിൽ തന്നെ ജോസ് ബട്ലറിനെ പുറത്താക്കി ഹർദിക് പാണ്ഡ്യയാണ് എതിരാളികൾക്ക് ആദ്യ ഷോക്ക് സമ്മാനിച്ചത്. എന്നാൽ, യശസ്വി ജെയ്സ്വാളും സഞ്ജുവും ചേർന്ന് പതിയെ സ്കോർ ഉയർത്തി. ആറാമത്തെ ഓവറിൽ ജെയ്സ്വാൾ റണ്ണൗട്ടായി മടങ്ങിയെങ്കിലും മികച്ച രീതിയിൽ ബാറ്റ് ചെയ്ത സഞ്ജു ഏഴാമത്തെ ഓവറിൽ സ്കോർ 60 റൺസിലെത്തിച്ചു.

എന്നാൽ, ജോഷ്വ ലിറ്റിൽ എറിഞ്ഞ പന്തിൽ പാണ്ഡ്യക്ക് പിടി നൽകി സഞ്ജു പോയതോടെ രാജസ്ഥാന്റെ തകർച്ച തുടങ്ങി. നാല് റോയൽസ് ബാറ്റർമാർ രണ്ടക്കം കാണാതെ തുടർച്ചയായി പുറത്തായി. റാഷിദ് ഖാനായിരുന്നു അതിന് ചുക്കാൻ പിടിച്ചത്. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അഫ്ഗാൻ താരം വീഴ്ത്തിയത്. മറ്റ് ഗുജറാത്ത് ബൗളർമാരും ജയ്പൂരിൽ കിടിലൻ ഫോമിലായിരുന്നു. 

Tags:    
News Summary - IPL2023: Rajasthan Royals vs Gujarat Titans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.