ഇറാനി കപ്പ്: വിജയപ്രതീക്ഷയിൽ മുംബൈ

ലഖ്നോ: ഇറാനി കപ്പ് ക്രിക്കറ്റിൽ മുംബൈ ഒന്നാമിന്നിങ്സ് ലീഡോടെ വിജയപ്രതീക്ഷയിൽ. നാലിന് 289 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടങ്ങിയ റസ്റ്റ് ഓഫ് ഇന്ത്യ 416 റൺസിന് എല്ലാവരും പുറത്തായി. ഒന്നാമിന്നിങ്സിൽ 537 റൺസ് അടിച്ചെടുത്ത മുംബൈക്ക് ഇതോടെ, 121 റൺസ് ഒന്നാമിന്നിങ്സ് ലീഡ് നേടാനായി.

കളി നിർത്തുമ്പോൾ ആറിന് 153 എന്ന നിലയിലുള്ള മുംബൈക്ക് ആകെ ലീഡ് 274 റൺസായി. സ്പിന്നർമാർക്ക് പിന്തുണയേകുന്ന പിച്ചിൽ അവസാന ദിനം ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് രഞ്ജി ട്രോഫി ജേതാക്കളായ മുംബൈ. റസ്റ്റ് ഓഫ് ഇന്ത്യയുടെ അഭിമന്യു ഈശ്വരൻ 191 റൺസെടുത്തു. ധ്രുവ് ജുറലുമൊത്ത് അഞ്ചാം വിക്കറ്റിൽ അഭിമന്യു 165 റൺസ് ചേർത്തു. നാലിന് 393 എന്ന ശക്തമായ നിലയിൽ നിന്ന് റസ്റ്റ് ഓഫ് ഇന്ത്യ 416ൽ ഇടറി വീണു.

സ്പിന്നർമാരായ ഷംസ് മുലാനിയും തനുഷ് കോട്ടിയാനും മൂന്ന് വിക്കറ്റ് വീതം നേടി മുംബൈക്കുവേണ്ടി തിളങ്ങി. മുംബൈക്കുവേണ്ടി പൃഥി ഷാ രണ്ടാമിന്നിങ്സിൽ 76 റൺസ് നേടി.

Tags:    
News Summary - Irani Cup 2024-25: Mumbai extends lead to 274 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.