കെവിൻ ഒബ്രീന്​ ഇതെന്ത്​ പറ്റി; സിക്​സടിച്ച്​ തകർത്തത്​ സ്വന്തം കാറി​െൻറ ചില്ല്​

ലണ്ടൻ: ​ക്രിക്കറ്റ്​ ഗ്രൗണ്ടിൽ സമ്മാനമായി നൽകാൻ പ്രദർശിപ്പിച്ച കാറുകളുടെ ഗ്ലാസ്​ വെടിക്കെട്ട്​ വീരൻമാരുടെ സിക്​സർ പതിച്ച്​ പൊട്ടിയ കാഴ്​ച നാം നിരവധി കണ്ടിട്ടുണ്ട്​.

എന്നാൽ ആഭ്യന്തര ട്വൻറി20 മത്സരത്തിനിടെ ഗ്രൗണ്ടിന്​ പുറത്ത്​ പാർക്ക്​ ചെയ്​ത സ്വന്തം വാഹനത്തി​െൻറ ചില്ല്​ തന്നെ സിക്​സടിച്ച്​​ തകർത്തിരിക്കുകയാണ്​ അയർലൻഡ്​ വെടിക്കെട്ട്​ വീരൻ കെവിൻ ഒബ്രീൻ.

വ്യാഴാഴ്​ച ഡബ്ലിനിൽ ലെൻസ്​റ്റർ ലൈറ്റ്​നിങ്​- നോർത്​ വെസ്​റ്റ്​ വാരിയേഴ്​സ്​ മത്സരത്തിടെയാണ്​ സംഭവം. എട്ടു സിക്​സുകളുടെ അകമ്പടിയോടെ 37 പന്തിൽ 82 റൺസാണ്​ താരം അടിച്ചു കൂട്ടിയത്​.

ക്രിക്കറ്റ്​ അയർലൻഡ്​ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം ക്രിക്കറ്റ്​ ആസ്​ട്രേലിയ അടക്കം റീട്വീറ്റ്​ ചെയ്​ത​ു​. 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ലെൻസ്​റ്റർ നാലുവിക്കറ്റ്​ നഷ്​ടത്തിൽ 124 റൺസെടുത്തു. വില്യം പോർടർഫീൽഡ്​ 30 പന്തിൽ 50 റൺസെടുത്തെങ്കിലും വാരിയേഴ്​സി​െൻറ ഇന്നിങ്​സ്​ എട്ടിന്​ 104ൽ അവസാനിച്ചു.

ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തം പേരിലാക്കിയാണ്​ ഒബ്രീൻ തന്നെ ക്രിക്കറ്റ്​ ചരിത്രത്തിൽ അടയാളപ്പെടുത്തിയത്​. 2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ​െബംഗളുരുവിൽ വെച്ചാണ്​ 50 പന്തിൽ താരം റെക്കോഡ്​ സെഞ്ച്വറി തികച്ചത്​.

അടുത്തിടെ സതാംപ്​റ്റണിൽ ഇംഗ്ലണ്ടിനെതിരെ അയർലൻഡ്​ 329 റൺസ്​ പിന്തുടർന്ന്​ ജയിച്ച വേളയിൽ ഒബ്രീനാണ്​ ഫിനിഷറുടെ റോൾ കൈകാര്യം ചെയ്​തിരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.