ബാറ്റിങ് ഇതിഹാസങ്ങളായ ഇന്ത്യയുടെ വിരാട് കോഹ്‍ലിക്കും രോഹിത് ശർമക്കും പാകിസ്താന്റെ ബാബർ അസമിനുമൊന്നും അവകാശപ്പെടാനാകാത്ത അപൂർവ്വ റെക്കോർഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് അയർലൻഡിന്റെ ടി20 നായകനായ പോൾ സ്റ്റിർലിങ്. അന്താരാഷ്ട്ര ടി20യിൽ ആദ്യമായി 400 ഫോറുകളടിച്ച താരമെന്ന നേട്ടമാണ് പോൾ സ്വന്തമാക്കിയിരിക്കുന്നത്. കോഹ്ലി, രോഹിത്, ബാബർ എന്നിവരേക്കാൾ മുമ്പ് ഈ നേട്ടത്തിലെത്താൻ ഐറിഷ് നായകന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
വെള്ളിയാഴ്ച ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അയർലൻഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയിലാണ് 33 കാരനായ വലംകൈയ്യൻ ബാറ്റർ ഈ നാഴികക്കല്ല് പിന്നിട്ടത്.
മത്സരത്തിൽ 38 റൺസിന് വിജയിച്ച അയർലൻഡ് പരമ്പരയിൽ 1-0ന് മുന്നിലെത്തി. സ്റ്റെർലിംഗ് 27 പന്തിൽ 25 റൺസ് നേടി. രണ്ട് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 135 ടി20 മത്സരങ്ങളിൽ നിന്നായി 3463 റൺസാണ് ഐറിഷ് നാകയന്റെ സമ്പാദ്യം. അതിൽ 401 ഫോറുകളും 124 സിക്സറുകളും ഉൾപ്പെടും.
395 ബൗണ്ടറികളുമായി ബാബർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, അതേസമയം ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കോഹ്‌ലി ഇതുവരെ 117 മത്സരങ്ങളിൽ നിന്ന് 361 ഫോറുകൾ നേടിയിട്ടുണ്ട്. ഇന്ത്യക്കായി ഇതുവരെ കളിച്ച 151 ടി20 മത്സരങ്ങളിൽ നിന്ന് 359 ഫോറും 190 സിക്സും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.