അയർലൻഡ് ഓൾറൗണ്ടർ കെവിൻ ഓബ്രിയൻ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഐറിഷ് ടീമിന് വേണ്ടി മൂന്ന് ഫോർമറ്റിലും കളിച്ചിട്ടുള്ള താരം 15 വർഷം നീണ്ട കരിയറിന് ശേഷം 37-ാം വയസിലാണ് പാഡഴിക്കുന്നത്. 2006ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ഓബ്രിയെൻറ പേരിൽ ഒരു കിടിലൻ റെക്കോർഡുമുണ്ട്. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി താരത്തിെൻറ പേരിലാണ്. 2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 50 പന്തിൽ നേടിയ ശതകത്തിനാണ് ആ റെക്കോർഡ്. അന്ന് താരം 113 റൺസായിരുന്നു അടിച്ചുകൂട്ടിയത്.
അയർലൻഡിന് വേണ്ടി കളിച്ച് മതിയായിട്ടില്ലെന്നും രാജ്യത്തിന് വേണ്ടി ഏകദിന മത്സരങ്ങളിൽ ഇനി പഴയതുപോലെ കളിക്കാനാവില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് വിരമിക്കുന്നതെന്നും താരം പ്രതികരിച്ചു. ഇനി പൂർണമായും ടി20 ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഓബ്രിയൻ വ്യക്തമാക്കി.
ഏകദിനത്തിൽ 3619 റൺസും 114 വിക്കറ്റുകളും ഓബ്രിയെൻറ പേരിലുണ്ട്. അയർലൻഡിന് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളറും അദ്ദേഹമാണ്. മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 258 റൺസാണ് താരം നേടിയിട്ടുള്ളത്. ടി20യിൽ 1672 റൺസും 58 വിക്കറ്റുകളും താരത്തിെൻറ പേരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.