ന്യൂഡൽഹി: ഐ.പി.എൽ 14ാം സീസണിൽനിന്നും പിൻവാങ്ങിയ സൺറൈസേഴ്സിെൻറ ആസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിന് പകരം ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജാസൺ റോയ് കളിക്കും. കഴിഞ്ഞ സീസണിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ മാർഷ്, വ്യക്തിപരമായ കാരണങ്ങളാലാണ് ഈ സീസണിൽനിന്ന് പിൻവാങ്ങിയത്. ഇതോടെ ഇന്ത്യക്കെതിരെ നടന്ന പരമ്പരയിലെ ഭേദപ്പെട്ട പ്രകടനത്തിന്റെ ബലത്തിൽ റോയിയെ ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു.
നേരത്തേ ഐ.പി.എൽ ലേലത്തിൽ ഉൾപ്പെടാത്തതിന്റെ സങ്കടം തുറന്നുപറഞ്ഞ് റോയ് രംഗത്തെത്തിയിരുന്നു. ഈ വർഷത്തെ ഐ.പി.എല്ലിൽ എടുക്കാത്തതിൽ വലിയ നാണക്കേടുണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഇംഗ്ലണ്ട് താരങ്ങളേയും അഭിനന്ദിക്കുന്നതായും ജേസൺ റോയ് ട്വീറ്റ് ചെയ്തിരുന്നു. രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന റോയിയെ ലേലത്തിൽ വാങ്ങാൻ ആരുമുണ്ടായിരുന്നില്ല.
2017ൽ ഐ.പി.എൽ അരേങ്ങറ്റം കുറിച്ച റോയ് ആദ്യ വർഷം ഗുജറാത്ത് ലയൺസിലും, രണ്ടാം വർഷം ഡൽഹി ഡെയർഡെവിൾസിലുമാണ് കളിച്ചത്. രണ്ടു കോടി അടിസ്ഥാന വിലയ്ക്കാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.