ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ. 2016ൽ എം.എസ്. ധോണിക്ക് കീഴിലായിരുന്നു ബുംറയുടെ അരങ്ങേറ്റം.
ധോണി തനിക്ക് തന്ന സുരക്ഷിതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോൾ. താൻ കരിയർ ആരംഭിച്ചപ്പോൾ കുറച്ച് പരിഭ്രമത്തിലായിരുന്നു. ധോണിയോട് എങ്ങനെ സംസാരിക്കണം എന്ന് ഭയന്നിരുന്നതായും എന്നാൽ ധോണി തനിക്ക് സുരക്ഷ നൽകിയെന്നും താരം പറയുന്നു
'ധോണി എനിക്ക് ഒരുപാട് സുരക്ഷ നൽകിയിട്ടുണ്ട്. ഞാൻ ആദ്യമായി ഓസ്ട്രേലിയയിൽ എത്തിയപ്പോൾ എനിക്ക് ആരെയും അറിയില്ലായിരുന്നു. ധോണിയോടെ എങ്ങനെയാണ് ആദ്യമായി മിണ്ടുക? പക്ഷെ ഞാൻ പരിശീലനത്തിന് പോലുമിറങ്ങാത്ത ടീമിൽ ഞാൻ കളിക്കാൻ ഇറങ്ങി.
ഒരുപാട് പ്ലാനിങ്ങൊന്നും ചെയ്യാതെ തനൻറെ ഒരു രീതിയെ വിശ്വസിക്കുന്ന താരമാണ് ധോണി. ബുംറ പറഞ്ഞു.
ഈയിടെ അവസാനിച്ച ടി-20 ലോകകപ്പിൽ ഇന്ത്യ ചാമ്പയൻമാരായപ്പോൾ ടീമിനൻറെ നെടുംതൂണായിരുന്നു ഈ വലം കയ്യൻ പേസ് ബൗളർ. എട്ട് മത്സരത്തിൽ നിന്നും 4.17 എക്കോണമിയിൽ 15 വിക്കറ്റുകളാണ് ബുംറ കൊയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.