ഒക്ടോബർ അഞ്ചു മുതൽ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിലെ ടോപ് സ്കോററെ പ്രചവിച്ച് സ്റ്റാർ ഇംഗ്ലീഷ് ടെസ്റ്റ് ബാറ്റർ ജോ റൂട്ട്.
ബാറ്റിങ് ഇതിഹാസങ്ങളായ ഇന്ത്യയുടെ വിരാട് കോഹ്ലിയും പാക് നായകൻ ബാബർ അസമും അല്ല! ഇംഗ്ലണ്ട് ടീമിൽ സഹതാരമായ ജോണി ബെയർസ്റ്റോ ഇത്തവണ ടോപ് സ്കോററാകുമെന്നാണ് റൂട്ട് പറയുന്നത്. വൈറ്റ് ബാൾ ക്രിക്കറ്റിലെ ഒരു അത്ഭുത കളിക്കാരനാണ് ബെയർസ്റ്റോയെന്നും അത് പലപ്പോഴും തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റൂട്ടും ഇംഗ്ലണ്ട് ലോകകപ്പ് സ്ക്വാഡിലുണ്ട്.
‘ജോണി ബെയർസ്റ്റോ ടോപ് സ്കോററാകും. അവൻ ഒരു അത്ഭുത വൈറ്റ് ബാൾ കളിക്കാരനാണ്, അതിനുള്ള കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്. ടോപ് ഓർഡറിൽ ഞങ്ങൾക്കുവേണ്ടി സ്ഥിരതയുള്ള പ്രകടനം നടത്തുന്നു’ -റൂട്ട് ഐ.സി.സിക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ് സഹതാരമായ ലെഗ് സ്പിന്നർ ആദിൽ റഷീദെന്നും അദ്ദേഹം പറയുന്നു. വ്യത്യസ്ത കഴിവുകളുള്ള ആദിലിന് വിവിധ വേരിയേഷനുകളിൽ പന്തെറിയാൻ കഴിയും. പൊതുവെ സ്പിന്നർമാരെ തുണക്കുന്ന ഇന്ത്യൻ വിക്കറ്റുകളിൽ, ആദിലിന്‍റെ പന്തുകൾ ബാറ്റർമാർക്ക് കടുത്ത വെല്ലുവിളിയാകുമെന്നും മുൻ ഇംഗ്ലണ്ട് നായകൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.