കൊച്ചി: ക്രിക്കറ്റിൽ ഇന്ത്യയുടെ യശസുയർത്തിയ 1983 ലെ ലോകക്കപ്പ് വിജയം ബിഗ് സ്ക്രീനിലേക്ക്. സിനിമാ പ്രേമികളും കായിക പ്രേമികളും ഒരു പോലെ കാത്തിരിക്കുന്ന ചലച്ചിത്രമായ '83' കബീർ ഖാനാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഈ സിനിമ അവതരിപ്പിക്കുന്നതിെൻറ ഭാഗമായി ഇന്ത്യക്ക് വേണ്ടി കപ്പുയർത്തിയ താരങ്ങളായ കപിൽ ദേവും കെ. ശ്രീകാന്തും കൊച്ചിയിലെത്തി.
വെസ്റ്റ് ഇൻഡീസിനെ തറപറ്റിച്ച് കപ്പ് കൈയിലെടുത്തതടക്കമുള്ള ലോകകപ്പിലെ അപൂർവ നിമിഷങ്ങളെല്ലാം വൈകാരികമാണ്, ആ അനുഭവങ്ങളും നിമിഷങ്ങളുമാണ് സിനിമയിലുള്ളത്. അന്നത്തെ ഞങ്ങളുടെ ജീവിതം അതെ രീതിയിൽ തന്നെ സിനിമയിൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് കപിൽദേവും കെ. ശ്രീകാന്തും പറഞ്ഞു.
മലയാളം എന്നും പ്രിയപ്പെട്ടതാണ്, ക്രിക്കറ്റ് ഇതിഹാസമായ കപിൽ ദേവിെൻറ ജീവിത കഥ തന്നിലൂടെ എത്തുന്നതിലും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിെൻറ ഭാഗമാകുന്നതിലും വലിയ സന്തോഷം ഉണ്ടെന്ന് നടൻ രൺവീർ സിങ്ങ് പറഞ്ഞു. സിനിമയുടെ ലാഭം നോക്കിയല്ല ഇതേറ്റെടുത്തതെന്ന് മലയാളത്തിൽ ഈ ചിത്രം റിലീസിനെത്തിക്കുന്ന പൃഥിരാജ് പറഞ്ഞു.
ഇന്ത്യയെന്ന വികാരത്തെ സ്ക്രീനിൽ അവതരിപ്പിക്കാനുള്ള അവസരം മാത്രമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 24നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിെൻറ മലയാളം ഗാനവും ചടങ്ങിൽ പുറത്തിറക്കി. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. കപിൽദേവിെൻറ ഭാര്യ റോമിയുടെ വേഷം അഭിനയിക്കുന്ന ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. തമിഴ് നടൻ ജീവ, പങ്കജ് ത്രിപാഠി, ബൊമൻ ഇറാനി,സാക്വിബ് സലിം, ഹാർഡി സന്ധു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.