‘ഒരു അവസരം കൂടി നൽകൂ’; ദേ​ശീ​യ ടീ​മി​ൽ അ​വ​സ​രം കാ​ത്ത് മി​ന്നും ഫോ​മി​ലു​ള്ള ക​രു​ൺ നാ​യ​ർ

‘ഒരു അവസരം കൂടി നൽകൂ’; ദേ​ശീ​യ ടീ​മി​ൽ അ​വ​സ​രം കാ​ത്ത് മി​ന്നും ഫോ​മി​ലു​ള്ള ക​രു​ൺ നാ​യ​ർ

മും​ബൈ: അ​ന്താ​രാ​ഷ്ട്ര ക​രി​യ​ർ ഏ​ക​ദേ​ശം അ​വ​സാ​നി​ച്ചെ​ന്ന് ക​രു​തി​യി​ട​ത്തു​നി​ന്ന് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ വാ​തി​ലി​ൽ മു​ട്ടി​വി​ളി​ക്കു​ക​യാ​ണ് ക​രു​ൺ നാ​യ​ർ. എ​ട്ട് വ​ർ​ഷം മു​മ്പാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​ക്കാ​യി അ​വ​സാ​നം ക​ളി​ച്ച​ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്കു​വേ​ണ്ടി ട്രി​പ്പി​ൾ സെ​ഞ്ച്വ​റി തി​ക​ച്ച താ​രം പി​ന്നീ​ട് ഫോ​മൗ​ട്ടാ​യി ടീ​മി​ന് പു​റ​ത്ത് പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​വി​ശ്വ​സ​നീ​യ റ​ൺ​വേ​ട്ട​യി​ലൂ​ടെ വീ​ണ്ടും ഇ​ന്ത്യ​ൻ സെ​ല​ക്‌​ട​ർ​മാ​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ക​യാ​ണ് ക​രു​ൺ. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ദ​ർ​ഭ​ക്കാ​യി റ​ൺ​മ​ഴ പെ​യ്യി​ക്കു​ക​യാ​ണ് 33 കാ​ര​ൻ. ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​തി​ന​കം ക​ളി​ച്ച ആ​റ് ഇ​ന്നി​ങ്സി​ൽ അ​ഞ്ചി​ലും ക​രു​ണി​നെ പു​റ​ത്താ​ക്കാ​ൻ എ​തി​ർ ടീം ​ബൗ​ള​ർ​മാ​ർ​ക്കാ​യി​ട്ടി​ല്ല.

664 റ​ൺ​സാ​ണ് ആ​റ് ഇ​ന്നി​ങ്സി​ൽ​നി​ന്ന് നേ​ടി​യ​ത്. ഛണ്ഡി​ഗ​ഢി​നെ​തി​രെ നേ​ടി​യ 163 റ​ൺ​സാ​ണ് ഉ​യ​ർ​ന്ന സ്കോ​ർ. രാ​ജ​സ്ഥാ​നെ​തി​രെ 122 നോ​ട്ടൗ​ട്ട്, ഉ​ത്ത​ര്‍പ്ര​ദേ​ശി​നെ​തി​രെ 112, ത​മി​ഴ്‌​നാ​ടി​നെ​തി​രെ 111 നോ​ട്ടൗ​ട്ട്, ഛത്തി​സ്ഗ​ഢി​നെ​തി​രെ 44 നോ​ട്ടൗ​ട്ട്, ജ​മ്മു- ക​ശ്മീ​രി​നെ​തി​രെ 112 നോ​ട്ടൗ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​രു​ണി​ന്റെ സ്‌​കോ​റു​ക​ള്‍. 2022 ഡി​സം​ബ​റി​ൽ ‘പ്രി​യ​പ്പെ​ട്ട ക്രി​ക്ക​റ്റ് എ​നി​ക്ക് ഒ​രു അ​വ​സ​രം​കൂ​ടി ന​ൽ​കൂ’ എ​ന്ന് ക​രു​ൺ നാ​യ​ർ എ​ക്സി​ൽ കു​റി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ക​ണ​ക്കു​ക​ൾ തു​ണ​ച്ചാ​ലും ഏ​ക​ദി​ന, ട്വ​ന്‍റി20 ടീ​മു​ക​ളി​ലേ​ക്ക് ക​രു​ണി​നെ പ​രി​ഗ​ണി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. പ​ക്ഷേ, ടെ​സ്റ്റ് ടീ​മി​ലേ​ക്ക് ക​രു​ണി​ന് നേ​രി​യ സാ​ധ്യ​ത ഇ​പ്പോ​ഴു​മു​ണ്ട്. എ​ട്ട് വ​ർ​ഷം മു​മ്പ് 2017ൽ ​ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ​യാ​ണ് ക​രു​ൺ നാ​യ​ർ ഇ​ന്ത്യ​ക്കാ​യി അ​വ​സാ​നം ടെ​സ്റ്റ് ക​ളി​ച്ച​ത്. 2016ലാ​ണ് ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റി​യ​ത്. സിം​ബാ​ബ്​‍വെ​യാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ 7, 39 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ സ്കോ​ർ. പി​ന്നീ​ട് ടീ​മി​ല്‍ ഇ​ടം ല​ഭി​ച്ച​തു​മി​ല്ല. അ​തേ​വ​ർ​ഷം ടെ​സ്റ്റി​ലും താ​രം ഇ​ന്ത്യ​ന്‍ ജ​ഴ്‌​സി​യ​ണി​ഞ്ഞു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. പു​റ​ത്താ​കാ​തെ 303 റ​ണ്‍സെ​ടു​ത്ത് ക​രു​ണ്‍ ച​രി​ത്ര​മെ​ഴു​തി. ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്കാ​യി ട്രി​പ്പി​ള്‍ സെ​ഞ്ച്വ​റി നേ​ടി​യ ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ് ക​രു​ൺ. വീ​രേ​ന്ദ​ര്‍ സെ​വാ​ഗി​നൊ​പ്പ​മാ​ണ് ക​രു​ൺ നാ​യ​ർ ഇ​ടം​നേ​ടി​യ​ത്. പി​ന്നീ​ട് ടെ​സ്റ്റ് ടീ​മി​ലും താ​ര​ത്തി​ന് ഇ​ട​മി​ല്ലാ​തെ പോ​യി.

Tags:    
News Summary - Karun Nair making massive comeback in cricket scoring five centuries is six matches in Vijay hazare trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.