തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം ശനിയാഴ്ച നടക്കും. ലേലത്തിലേക്ക് 168 കളിക്കാരെയാണ് ക്രിക്കറ്റ് അസോസിയേഷന് കണ്ടെത്തിയിട്ടുള്ളത്. ഇവരിൽനിന്ന് 20 കളിക്കാരെ വീതം ഓരോ ടീം ഫ്രാഞ്ചൈസികളും ലേലത്തിലൂടെ കണ്ടെത്തും. സംവിധായകന് പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള ട്രിവാന്‍ഡ്രം റോയല്‍സ്, ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പിന്റെ കൊല്ലം സെയ്ലേഴ്സ്, കണ്‍സോള്‍ ഷിപ്പിംഗ് സര്‍വിസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആലപ്പി റിപ്പിള്‍സ്, എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഫൈനസ് മാര്‍ക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ തൃശൂര്‍ ടൈറ്റന്‍സ്, ഇ.കെ.കെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിന്റെ കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് ടീമിന്റെ ഫ്രാഞ്ചൈസികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. പി.എ. അബ്ദുൽ ബാസിതിനെ ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന് ബേബിയെ ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെയും മുഹമ്മദ് അസറുദ്ദീനെ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശൂര്‍ ടൈറ്റന്‍സിന്റെയും റോഹന്‍ കുന്നമ്മല്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സിന്റെയും ഐക്കണ്‍ കളിക്കാരായി നേരത്തെ തെരഞ്ഞെടുത്തിരുന്നു. ഓരോ ഫ്രാഞ്ചൈസിക്കും താരങ്ങളെ വാങ്ങാൻ 35 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. ഈ തുകയിൽ നിന്നുകൊണ്ട് 20 താരങ്ങളെയാണ് ഓരോ ടീമും സ്വന്തമാക്കേണ്ടത്. സ്റ്റാര്‍ സ്പോര്‍ട്സ് ത്രീയിലും ഒ.ടി.ടി പ്ലാറ്റ്ഫോമായ ഫാന്‍ കോഡിലും കളിക്കാരുടെ ലേലം തല്‍സമയം സംപ്രേഷണം ചെയ്യും.
ലീഗിന്റെ ലോഗോ പ്രകാശം ഇന്ത്യൻ ക്രിക്കറ്റ് താരവും ലീഗിന്റെ ഐക്കണുമായ സഞ്ജു സാംസൺ നിർവഹിച്ചു. ഹയാത്ത് റീജന്‍സിയിൽ നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, ട്രഷറര്‍ കെ.എം. അബ്ദുൽ റഹിമാന്‍, കേരള ക്രിക്കറ്റ് ലീഗ് ചെയര്മാന് നാസര്‍ മച്ചാന്, ഗവേണിംഗ് കൗണ്‍സില്‍ അംഗം പി.ജെ. നവാസ്, കേരള ക്രിക്കറ്റ് അസോസിയേഷന് സി.എഫ്.ഒയും ഇന്ററിം സി.ഇ.ഒയുമായ മിനു ചിദംബരം എന്നിവർ പങ്കെടുത്തു. സെപ്റ്റംബര്‍ രണ്ട് മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് മത്സരങ്ങള്‍ നടക്കുക. ഓരോ ദിവസവും പകലും രാത്രിയുമായി രണ്ട് കളികളാണ് ഉണ്ടാകുക.
മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് ലേലം. ഐ.പി.എൽ, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ചിട്ടുള്ളവരാണ് ഉയർന്ന തുകയുള്ള ‘എ’ വിഭാഗത്തിൽ ഉൾപ്പെടുന്നത്. രണ്ട് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. സി.കെ. നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്സ് മത്സരങ്ങളിൽ കളിച്ചിട്ടുള്ളവർ ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലം വരുന്ന ‘ബി’ വിഭാഗത്തിൽ ഉൾപ്പെടും. അണ്ടർ 16 സ്റ്റേറ്റ്, യൂനിവേഴ്സിറ്റി കളിക്കാരും ക്ലബ് ക്രിക്കറ്റർമാരുമാണ് ‘സി’ വിഭാഗം. അമ്പതിനായിരം രൂപയാണ് ഇവരുടെ അടിസ്ഥാന പ്രതിഫലം. ഓരോ കളിക്കാർക്കും അടിസ്ഥാന പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ള തുകയിൽനിന്ന് ഏറ്റവും കൂടുതൽ തുക ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ടീമിന് താരത്തെ സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.