അവൾ എവിടെ? ഫീൽഡിങ്ങിനിടെ സഹോദരിയോട്​ അന്വേഷിച്ച്​ ദീപക്​ ചഹർ

ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്‍റി20 മത്സരത്തിൽ രണ്ടു വീക്കറ്റുകൾ വീഴ്​ത്തി ശ്രദ്ധേയമായ താരമായിരുന്നു ദീപക്​ ചഹർ. ഗുപ്​റ്റിലിനെ പുറത്താക്കി തുറിച്ചു നോക്കി കാമറക്കണ്ണുകളിൽ നിറഞ്ഞ താരം, ഫീൽഡിങ്ങിനിടെ സഹോദരിയോട് ഭാവി വധു ജയ ഭരദ്വാജിനെ​ അന്വേഷിച്ചതും വൈറലായി.

കിവീസ്​ ഇന്നിങ്​സിലെ എട്ടാം ഓവറിലാണ്​ സംഭവം. ബൗണ്ടറിക്കരികിൽ ഫീൽഡ്​ ചെയ്യുകയായിരുന്ന ദീപക്​ ചഹറിനെ സഹോദരി മാലതി ചഹർ ഉച്ചത്തിൽ വിളിക്കുന്നത്​ വിഡിയോയിൽ കാണാം. പലതവണ വിളിച്ചതോടെയാണ്​ ചഹർ സഹോദരിയെ കാണുന്നത്​. മാലതിയെ അഭിവാദ്യം ചെയ്​ത ചഹർ തന്‍റെ ഭാവി വധു ജയ ഭരദ്വാജിനെ തിരക്കി. ഇതിന്‍റെ വിഡിയോ മാലതി തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്​തു.

ദീപക്​ ചഹർ സഹോദരി മാലതിയോടൊപ്പം

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ചഹര്‍ യു.എ.ഇയില്‍ നടന്ന ഐ.പി.എല്ലിൽ ജയ ഭരദ്വാജിനോട്​ പ്രണയം പറയുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. മത്സരശേഷം സ്റ്റാന്‍ഡിലുണ്ടായിരുന്ന ജയയുടെ അടുത്തെത്തി ചാഹര്‍ മോതിരം അണിയുകയും ചെയ്​തു.


ഐ.പി.എൽ മത്സരത്തിനു പിന്നാലെ ദീപക്​ ചഹർ ജയ ഭരദ്വാജിന്​ മോതിരം കൈമാറുന്നു


 


Tags:    
News Summary - ‘Kidhar hai woh?’ – Deepak Chahar asks about his fiancee to his sister Malti during IND vs NZ T20I in Jaipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.