ന്യൂഡൽഹി: കഴിഞ്ഞ ഐ.പി.എല്ലിനിടെ കൊമ്പുകോർത്ത് വാർത്തകളിൽ നിറഞ്ഞ വിരാട് കോഹ്‌ലിയും നവീനുൽ ഹഖും ഇന്ത്യ-അഫ്ഗാനിസ്താൻ ലോകകപ്പ് മത്സരത്തിൽ മുഖാമുഖമെത്തിയപ്പോൾ സൗഹൃദം പങ്കിട്ട് പിണക്കം തീർത്തു. പേസറായ നവീൻ ഇന്നലെ ക്രീസിലുണ്ടായിരുന്ന കോഹ്‌ലിക്കെതിരെ പന്തെറിഞ്ഞത് കാണികളെ ഇളക്കിമറിച്ചു.
ഇടക്ക് നവീനെത്തി കോഹ്‍ലിയെ ഹസ്തദാനം ചെയ്യുകയും ഇരുതാരങ്ങളും പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു. ഐ.പി.എല്ലിലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്-ലഖ്നോ സൂപ്പർ ജയന്റ്സ് കളിക്കിടെയായിരുന്നു ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായത്. ലഖ്നോ മെന്ററായ മുൻ ഇന്ത്യൻ ഓപണർ ഗൗതം ഗംഭീറും കോഹ്‍ലിക്കെതിരെ രംഗത്തെത്തിയതോടെ രംഗം കൂടുതൽ വഷളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.