മുംബൈ: ഐപിഎല്ലിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എൽ രാഹുലിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിൽ ഇഷാൻ കിഷൻ ഇടംപിടിച്ചു. സൂര്യകുമാർ യാദവ്, മുകേഷ് കുമാർ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവർ റിസർവ് ബെഞ്ചിൽ ടീമിനൊപ്പം യാത്ര ചെയ്യും.
ജൂണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിലാണ് മാറ്റംവരുത്തിയത്.
ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ നായകൻ കൂടിയായ രാഹുലിന് തുടയെല്ലിനാണ് പരിക്കേറ്റത്. ഐപിഎല്ലിന്റെ തുടർന്നുള്ള മത്സരങ്ങളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഇതോടെ നഷ്ടമായി.
അതേസമയം, രാഹുലിന്റെ ലഖ്നോ സഹതാരം ജയ്ദേവ് ഉനദ്കട്ടും പരിക്കിനെ തുടർന്ന് ഐപിഎല്ലിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് പുറത്താണ്. എന്നാൽ, ഉനദ്കട്ടിന്റെ കാര്യത്തിൽ പരിക്ക് വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ബിസിസിഐ പ്രസ്താവനയിൽ പറയുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ഇഷാൻ കിഷൻ, ഇതുവരെ 14 ഏകദിനങ്ങളും 27 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഋഷഭ് പന്തിന്റെ അഭാവത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച കെ.എസ് ഭരതിന് പിന്നിൽ രണ്ടാമത്തെ വിക്കറ്റ് കീപ്പറായിരിക്കും ഇഷാൻ കിഷൻ.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, കെഎസ് ഭരത് (WK), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട് , ഇഷാൻ കിഷൻ (Wk)
റിസർവ്ഡ് ബെഞ്ച്: റുതുരാജ് ഗെയ്ക്വാദ്, മുകേഷ് കുമാർ, സൂര്യകുമാർ യാദവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.