അബൂദബി: ഐ.പി.എല്ലിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 143 റൺസിെൻറ വിജയലക്ഷ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അനായാസം മറികടന്നു. 18 ഓവറിൽ മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽകത്തയുടെ വിജയം.
62 പന്തിൽ നിന്നും 70 റൺസെടുത്ത ശുഭ്മാൻ ഗിൽ, 13 പന്തിൽ നിന്നും 26 റൺസെടുത്ത നിതിഷ് റാണ, 29 പന്തിൽ നിന്നും 42 റൺസെടുത്ത ഒയിൻ മോർഗൻ എന്നിവരാണ് കൊൽക്കത്തയുടെ ജയം അനായാസമാക്കിയത്.
നേരത്തേ കൊൽക്കത്ത ബൗളർമാരുടെ ഉജ്ജ്വല പ്രകടനമാണ് ഹൈദരാബാദിനെ പിടിച്ചുകെട്ടിയത്.പത്ത് പന്തിൽ നിന്നും അഞ്ച് റൺസെടുത്ത ജോണി ബെയർസ്റ്റോയെ തുടക്കത്തിലേ നഷ്ടമായ ശേഷം മനീഷ് പാണ്ഡേയും (51), ഡേവിഡ് വാർണറും (36) ഹൈദരാബാദിനായി ക്രീസിൽ ഉറച്ചുനിന്നു. പക്ഷേ ഇരുവർക്കും അതിവേഗത്തിൽ സ്കോർ നിരക്ക് ഉയർത്താനായില്ല. ഡേവിഡ് വാർണർ 30 പന്തുകളിൽ നിന്നാണ് 36 റൺസെടുത്തത്. മനീഷ് പാണ്ഡേ 38 പന്തുകളിൽ നിന്നാണ് 51 റൺസെടുത്തത്. 31 പന്തുകൾ നേരിട്ട വൃദ്ധിമാൻ സാഹക്ക് വെറും 30 റൺസെടുക്കാനേ ആയുള്ളൂ. വിക്കറ്റുകൾ കയ്യിലുണ്ടായിട്ടും സ്കോർ നിരക്കുയർത്താനാകാതെ ഹൈദരാബാദ് ബാറ്റിങ് നിര ശരിക്കും വിയർത്തു.
നാലോവറിൽ 19 റൺസ്മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത പാറ്റ് കമ്മിൻസ് തെൻറ മൂല്യം വെളിവാക്കി. മുംബൈക്കെതിരായ ആദ്യമത്സരത്തിൽ കമ്മിൻസ് പൊതിരെ തല്ലുവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.