മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുലും ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ജനുവരിയിൽ നടക്കും. വിവാഹത്തിന്റെ കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കിലും ജനുവരി 21 മുതൽ 23 വരെ മൂന്നു ദിവസം നീളുന്ന ചടങ്ങുകളാവുമെന്നാണ് സൂചന. ക്ഷണക്കത്തുകൾ ഡിസംബർ അവസാനം അയച്ചു തുടങ്ങും.
മുംബൈക്കടുത്ത് ഖണ്ടലയിൽ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസായ ജഹാനാണ് വിവാഹവേദിയെന്നാണ് റിപ്പോർട്ട്. ദക്ഷിണേന്ത്യൻ രീതിയിലാകും വിവാഹം. കർണാടകയിലെ ബംഗളൂരു സ്വദേശിയായ രാഹുലിന് വിവാഹത്തിനായി ബി.സി.സി.ഐ അവധി അനുവദിച്ചിട്ടുണ്ട്.
മൂന്നു വർഷമായി പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വർഷമാണ് രാഹുലും ആതിയയും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. മുംബൈയിലെ ബാന്ദ്രയിൽ നിർമിച്ച ആഡംബര വസതിയിലേക്ക് ഇരുവരും താമസം മാറ്റിയിരുന്നു. ബോളിവുഡ് നടിയായ ആതിയ 2015ൽ 'ഹീറോ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ശേഷം മൂന്ന് ചിത്രങ്ങളിൽ കൂടി വേഷമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.