എങ്ങനെയോ ടച്ചിലെത്തിയപ്പോൾ രാഹുലിന് തേർഡ് അമ്പയർ വക പണി! ആസ്ട്രേലിയൻ ക്രിക്കറ്റിന് നേരെ വിമർശനം

പെർത്ത്: ഇന്ത്യ-ആസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ 51ന് നാല് വിക്കറ്റ് എന്ന നിലയിലാണ്. ഓപ്പണർ യഷസ്വി ജയ്സ്വാൾ, മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കൽ എന്നിവർ റൺസൊന്നുമെടുക്കാതെ മടങ്ങി. മുൻ നായകൻ വിരാട് കോഹ്ലി അഞ്ച് റൺസ് നേടി പുറത്തായിരുന്നു.

ഓപ്പണിങ് ഇറങ്ങി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച് 26 റൺസ് നേടിയ കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് ഫോറുകൾ നേടിയ താരം തേർഡ് അമ്പയറുടെ പിഴവ് മൂലമാണ് പുറത്തായത്. മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിൽ വിക്കറ്റ് കീപ്പറിന്‍റെ കയ്യിലെത്തിയ പന്ത് ആസ്ട്രേലിയ വിക്കറ്റിനായി അപ്പീൽ ചെയ്തിരുന്നു. ഓൺഫീൽഡ് അമ്പയർ നേട്ടൗട്ട് വിധിച്ച പന്ത് ആസ്ട്രേലിയ റിവ്യു നൽകുകയായിരുന്നു. റിപ്ലൈ ചെയ്തപ്പോൾ പന്ത് ബാറ്റിൽ നിന്നും മാറിയതിന് ശേഷമാണ് സ്നിക്കോയിൽ വേരിയേഷൻ കാണിച്ചത്. ബാറ്റ് രാഹുലിന്‍റെ പാഡിൽ തട്ടുന്നുമുണ്ട്. ഒന്നിൽ കൂടുതൽ ക്യാമറ ആംഗിളുകളുടെ സഹായം തേടാൻ തേർഡ് അമ്പയറിന് സാധിച്ചതുമില്ല.

ടെക്നോളജിയിൽ വന്ന ഒരുപിടി പിഴവുകളെല്ലാം അവിടെ നിലനിൽക്കെ ബാറ്റിൽ തട്ടിയെന്നുള്ളതിൽ വലിയ തെളിവൊന്നുമില്ലാതെ തേർഡ് അമ്പയർ അത് ഔട്ട് നൽകുകയായിരുന്നു. ഇതിന് പിന്നാലെ രാഹുൽ ഓൺഫീൽഡ് അമ്പയറോട് ബാറ്റ് പാഡിലാണ് കൊണ്ടതെന്ന് പറയുന്നത് കാണാം. രാഹുലിന്‍റെ വിക്കറ്റിന് ശേഷം ഓസീസ് ക്രിക്കറ്റിനും അമ്പയർമാർക്ക് നേരെയും ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. മുൻ ഇന്ത്യൻ താരങ്ങളായ വസീം ജാഫർ, സഞ്ജയ് മഞ്ജരേക്കർ അടക്കമുള്ളവർ പുറത്താകലിനെതിരെ രംഗത്തെത്തി.

അതേസമയം ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്സൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 0 റൺസുമായി ഋഷഭ് പന്തും നാല് റൺസുമായി ദ്രുവ് ജുവലുമാണ് ക്രീസിലുള്ളത്.

Tags:    
News Summary - kl Rahul dismissed due to thir umpires mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.