പരിക്ക്​ മാറാതെ രോഹിത്; ഏ​ക​ദി​ന ടീ​മി​നെ രാ​ഹു​ൽ ന​യി​ക്കും

ന്യൂ​ഡ​ൽ​ഹി: പ​രി​ക്കു​മൂ​ലം ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടെ​സ്റ്റ്​ പ​ര​മ്പ​ര ന​ഷ്ട​മാ​യ രോ​ഹി​ത്​ ശ​ർ​മ ഏ​ക​ദി​ന​ത്തിനു​മി​ല്ല. വൈ​റ്റ്​ ബാ​ൾ ക്രി​ക്ക​റ്റി​ൽ മു​ഴു​വ​ൻ സ​മ​യ നാ​യ​ക​നാ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ട​ശേ​ഷ​മു​ള്ള ആ​ദ്യ പ​രമ്പ​ര ത​ന്നെ മും​ബൈ താ​ര​ത്തി​ന്​ ന​ഷ്ട​മാ​യി. മൂ​ന്നു മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള 18 അം​ഗ ടീ​മി​നെ ലോ​കേ​ഷ്​ രാ​ഹു​ൽ ന​യി​ക്കും. ജ​സ്​​പ്രീ​ത്​ ബും​റ​യാ​ണ്​ വൈ​സ്​ ക്യാ​പ്​​റ്റ​ൻ.

പേ​സ​ർ മു​ഹ​മ്മ​ദ്​ ഷ​മി​ക്ക്​ വി​ശ്ര​മം അ​നു​വ​ദി​ച്ചു. പ​രി​ക്ക്​ ഭേ​ദ​മാ​വാ​ത്ത ര​വീ​ന്ദ്ര ജ​ദേ​ജ​യെ​യും അ​ക്സ​ർ പ​ട്ടേ​ലി​നെ​യും പ​രി​ഗ​ണി​ച്ചി​ല്ല. ശി​ഖ​ർ ധ​വാ​ൻ, ഋ​തു​രാ​ജ്​ ഗെ​യ്ക്​​വാ​ദ്, വെ​ങ്ക​ടേ​ഷ്​ അ​യ്യ​ർ, വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ, ദീ​പ​ക്​ ച​ഹാ​ർ, പ്ര​സി​ദ്ധ്​ കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ ടീ​മി​ലു​ണ്ട്. ഈ​മാ​സം 19, 21, 23 തി​യ​തി​ക​ളി​ലാ​ണ്​ ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ.

ടീം: ​ലോ​കേ​ഷ്​ രാ​ഹു​ൽ (ക്യാ​പ്​​റ്റ​ൻ), ജ​സ്​​പ്രീ​ത്​ ബും​റ (വൈ​സ്​ ക്യാ​പ്​​റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, ഋ​തു​രാ​ജ്​ ഗെ​യ്ക്​​വാ​ദ്, വി​രാ​ട്​ കോ​ഹ്​​ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശ്രേ​യ​സ്​ അ​യ്യ​ർ, വെ​ങ്ക​ടേ​ഷ്​ അ​യ്യ​ർ, ഋ​ഷ​ഭ്​ പ​ന്ത്, ഇ​ഷാ​ൻ കി​ഷ​ൻ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, മു​ഹ​മ്മ​ദ്​ സി​റാ​ജ്, ശ​ർ​ദു​ൽ ഠാ​കൂ​ർ, ദീ​പ​ക്​ ച​ഹാ​ർ, പ്ര​സി​ദ്ധ്​ കൃ​ഷ്ണ.

Tags:    
News Summary - KL Rahul to lead India for South Africa ODIs, injured Rohit Sharma misses out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.