ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തിനെത്തിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിലെ സഹതാരങ്ങൾക്ക് വീട്ടിൽ വിരുന്നൊരുക്കി പേസർ മുഹമ്മദ് സിറാജ്. ഹൈദരാബാദ് ഫിലിംനഗറിലുള്ള ജൂബിലി ഹിൽസിലെ സിറാജിന്റെ പുതിയ വീട്ടിലായിരുന്നു വിരുന്ന്. വിരാട് കോഹ്‍ലി, ഫാഫ് ഡുപ്ലസിസ്, വെയ്ൻ പാർനൽ, കേദാർ ജാദവ് അടക്കമുള്ള താരങ്ങൾ സിറാജിന്റെ വീട്ടിലെത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ 'ഹൈദരാബാദി ബിരിയാണി ടൈം' എന്ന കുറിപ്പോടെ ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചു.
ഐ.പി.എല്ലിൽ വ്യാഴാഴ്ച ഹൈദരാബാദിനെതിരെ ഇറങ്ങുന്ന ബാംഗ്ലൂർ നിലവിൽ 12 പോയന്റോടെ അഞ്ചാമതാണ്. 18 പോയന്റോടെ ഗുജറാത്ത് ടൈറ്റൻസാണ് ഒന്നാമത്. 15 പോയന്റ് വീതമുള്ള ചെന്നൈ സൂപ്പർ കിങ്സ്, ലഖ്നോ സൂപ്പർ ജയന്റ്സ് എന്നിവ രണ്ടും മൂന്നും സ്ഥാനത്തും 14 പോയന്റുള്ള മുംബൈ ഇന്ത്യൻസ് നാലാമതുമാണ്. മുമ്പിലുള്ള നാലു ടീമുകളും 13 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബാംഗ്ലൂർ 12 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ.
അവസാന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 112 റൺസിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. സീണലിൽ ബാംഗ്ലൂരിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് മുഹമ്മദ് സിറാജ് ആണ്. 16 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.