ഷാർജ: വെള്ളിയാഴ്ച ദുബൈയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐ.പി.എൽ ഫൈനലിൽ അണിനിരക്കുന്ന സംഘം ഏതാവുമെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഫൈനൽ തേടി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുന്നത്.
ഗ്രൂപ് റൗണ്ടിൽ മുമ്പന്മാരായെത്തി ആദ്യ ക്വാളിഫയറിൽ ചെന്നൈയോട് തോറ്റാണ് ഡൽഹിയുടെ വരവ്. കൊൽക്കത്തയാവട്ടെ റൺശരാശരിയുടെ മികവിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ മറികടന്ന് പ്ലേഓഫിലെത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എലിമിനേറ്ററിൽ മറികടന്നാണ് 'സെമി'യിലെത്തിയത്. 2019ൽ പ്ലേഓഫിലെത്തുകയും കഴിഞ്ഞവർഷം റണ്ണറപ്പാവുകയും ചെയ്ത ഡൽഹി സ്ഥിരതയാർന്ന പ്രകടനത്തോടെയാണ് ഇത്തവണയും പ്ലേഓഫിലെത്തിയത്.
തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിടുന്ന ഡൽഹിക്ക് രണ്ടു തവണ ജേതാക്കളായ കൊൽക്കത്ത കടുത്ത എതിരാളികളാവും. ഷാർജയിലെ റണ്ണൊഴുക്ക് കുറഞ്ഞ പിച്ചിനെ വേണ്ടവിധം കൈകാര്യം ചെയ്യുന്നവർക്കാകും മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.