കൊൽക്കത്ത ഉറപ്പിച്ചോ പ്ലേഓഫ്? അവസാന മത്സരത്തിൽ തകർപ്പൻ ജയം

ഷാർജ: ഇന്ന്​ സൺറൈസേഴ്​സ്​ ഹൈദരാബാദിനെതി​രെ മുംബൈ ഇന്ത്യൻസ്​ മഹാതിശയങ്ങൾ കാഴ്​ചവെച്ചില്ലെങ്കിൽ ഐ.പി.എൽ 14ാം സീസണിൽ പ്ലേഓഫിലെത്തുന്ന നാലാമത്തെ ടീം കൊൽക്കത്ത നൈറ്റ്​റൈ​ഡേ​ഴ്​സാവും. പ്ലേഓഫ്​ വിപ്ലവത്തിനായി ബാറ്റെടുത്തിറങ്ങിയ രാജസ്​ഥാൻ റോയൽസിനെ അവസാന മത്സരത്തിൽ അരിഞ്ഞുവീ​​ഴ്​ത്തിയ കൊൽക്കത്ത ഏറക്കുറെ പ്ലേഓഫ്​ ഉറപ്പാക്കിക്കഴിഞ്ഞു. 172 റൺസ്​ വിജയലക്ഷ്യവുമായിറങ്ങിയ രാജസ്​ഥാനെ 86 റൺസിനാണ്​ കൊൽക്കത്ത അരിഞ്ഞിട്ടത്​. രാഹുൽ തെവാട്ടിയയും (35 പന്തിൽ 44) ശിവം ദുബെയും (20 പന്തിൽ 18) ഒഴികെ മറ്റാരും രണ്ടക്കം കാണാത്ത മത്സരത്തിൽ കൊൽക്കത്തയുടെ ജയം ഏകപക്ഷീയമായിരുന്നു.

ടോസ്​ നഷ്​ടമായെങ്കിലും കണക്കുകൂട്ടിയ ലക്ഷ്യത്തിലെത്താൻ ഓരോ കളിക്കാരനും അധ്വാനിച്ചതി​െൻറ ഫലമായിരുന്നു കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ കുറിച്ച 171 എന്ന മികച്ച സ്​കോർ. റണ്ണെടുക്കാൻ ബുദ്ധിമുട്ടിയ ഷാർജയിലെ പിച്ചിൽ ഓപണർമാരായ ശുഭ്​മാൻ ഗില്ലും വെങ്കിടേശ്​ അയ്യരും കരുതലുള്ള തുടക്കമാണ്​ നൽകിയത്​. വമ്പൻ അടികളില്ലെങ്കിലും പന്ത്​ പാഴാക്കാതെ സ്​കോറിങ്​ ഉയർത്തുക എന്ന തന്ത്രം ഇരുവരും കൃത്യമായി പാലിച്ചു. 35 പന്തിൽ 38 റൺസുമായി അയ്യർ തെവാട്ടിയയുടെ പന്തിൽ കുറ്റിതെറിച്ചു പുറത്തായി.


തുടർച്ചയായ രണ്ടാം മത്സരത്തിലും ശുഭ്​മാൻ ഗിൽ അർധ സെഞ്ച്വറി തികച്ചു. 44 പന്തിൽ 56 റൺസായിരുന്നു ഗില്ലി​െൻറ സംഭാവന. നിതിഷ്​ റാണ (5 പന്തിൽ 12), രാഹുൽ ത്രിപാഠി (14 പന്തിൽ 21), ദിനേശ്​ കാർത്തിക്​ (11 പന്തിൽ 14*), ഇയോൺ മോർഗൻ (11 പന്തിൽ 13*) എന്നിവരെല്ലാം കൃത്യമായ തിരക്കഥക്കനുസരിച്ച്​ ബാറ്റുവീശിയ​പ്പോൾ കൊൽക്കത്ത പ്രതീക്ഷിച്ച സ്​കോറിലെത്തി. 

Tags:    
News Summary - Kolkata to secure playoffs? A crushing victory in the final match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.