കൈയ്യിലിരുന്ന കളി കൊൽക്കത്ത കളഞ്ഞുകുളിച്ചു; എറിഞ്ഞുപിടിച്ചു മുംബൈ

ചെന്നൈ: അനായാസം വിജയിക്കാവുന്ന സ്​കോറിന്​ മുന്നിൽ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ് ഒടുവിൽ 10 റൺസിന്‍റെ​ തോൽവി ഇരന്നുവാങ്ങി. മുംബൈ ഇന്ത്യൻസ്​ ഉയർത്തിയ 153 റൺസിന്‍റെ കുഞ്ഞൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയുടെ അലസത മുതലെടുത്ത്​ മുംബൈ ബൗളർമാർ കളിപിടിക്കുകയായിരുന്നു. വിക്കറ്റൊന്നും നഷ്​ടപ്പെടാതെ 72 റൺസെത്തിയ ശേഷമായിരുന്നു കൊൽക്കത്തയുടെ കലമുടക്കൽ. അവസാന ഓവറുകളിൽ ക്രീസിലുണ്ടായിരുന്ന ദിനേശ്​ കാർത്തിക്കിനും ആന്ദ്രേ റസലിനും വമ്പനടികൾക്ക്​ കഴിയാതിരുന്നതും കൊൽക്കത്തക്ക്​ വിനയായി. 27 റൺസിന്​ നാലുവിക്കറ്റുമായി രാഹുൽ ചഹാർ കൊൽക്കത്ത മധ്യനിരയെ തകർത്ത്​ വിട്ടപ്പോൾ അവസാന ഓവറുകളിൽ ട്രെന്‍റ്​ ബോൾട്ടും ജസ്​പ്രീത്​ ബുംറയും അനങ്ങാനനുവദിക്കാതെ വരിഞ്ഞു​ കെട്ടുകയായിരുന്നു. അവസാന രണ്ട്​ ഓവറുകളിൽ ഇരുവരും ചേർന്ന്​ വഴങ്ങിയത്​ വെറും എട്ടുറൺസാണ്​.

47 പന്തിൽ 57 റൺസെടുത്ത നിതിഷ്​ റാണയും 24 പന്തിൽ റൺസെടുത്ത ശുഭ്​മാൻ ഗില്ലും മാത്രമാണ്​ കൊൽക്കത്ത നിരയിൽ മിന്നിയത്​. മറ്റൊരും ബാറ്റ്​സ്​മാനും രണ്ടക്കം പോലും കടക്കാനായില്ല. ഓയിൻ മോർഗൻ (7),രാഹുൽ ത്രിപാതി (5), ഷാക്കിബ്​ അൽ ഹസൻ (9), ദിനേഷ്​ കാർത്തിക്​ (8), ആന്ദ്രേ റസൽ (0), പാറ്റ്​ കുമ്മിൻസ്​ (0) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ സ്​കോറുകൾ.


ആദ്യം ബാറ്റുചെയ്​ത മുംബൈ ഇന്ത്യൻസ് രണ്ടാം മത്സരത്തിലും മികച്ച സ്​കോർ പടുത്തുയർത്താനാകാതെ വലഞ്ഞിരുന്നു​. കണിശതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാർക്ക്​ മുന്നിൽ പതറിയ മുംബൈ വിറച്ചു. വെറും 15 റൺസ്​ വഴങ്ങി അഞ്ചുവിക്കറ്റെടുത്ത കരീബിയൻ ആൾറൗണ്ടർ ആന്ദ്രേ റസലാണ്​ മുംബൈയെ ചുരുട്ടിക്കൂട്ടിയത്​. 36പന്തിൽ 56 റൺസെടുത്ത സൂര്യകുമാർ യാദവും 32 പന്തിൽ 43 റ​െൺസടുത്ത നായകൻ രോഹിത്​ ശർമയുമാണ്​ മുംബൈക്കായി തിളങ്ങിയത്​.

രണ്ട്​ റൺസെടുത്ത ക്വിന്‍റൺ ഡിക്കോക്കിന്‍റെ വിക്കറ്റാണ്​ മുംബൈക്ക്​ ആദ്യം നഷ്​ടമായത്​. തുടർന്ന്​ ഒത്തുചേർന്ന രോഹിതും സൂര്യകുമാറും ചേർന്ന്​ മുംബൈയെ എടുത്തുയർത്തി. പക്ഷേ ഭദ്രമായ നിലയിലെത്തും മു​േമ്പ ഇരുവരും മടങ്ങി. ഇഷാൻ കിഷൻ ഒരു റൺസുമായി പുറത്തായതിന്​ ​പിന്നാലെയെത്തിയ കൂറ്റനടിക്കാരായ ഹാർദിക്​ പാണ്ഡ്യ 15ഉം കീറൺ പൊള്ളാർഡ്​ അഞ്ചും റൺസെടുത്ത്​ പുറത്തായതാണ്​ മുംബൈക്ക്​ വിനയായത്​.


തുടക്കത്തിൽ സ്​പിന്നർമാരെ ഉപയോഗിച്ച്​ വരിഞ്ഞുമുറുക്കുകയും കൃത്യമായ ഇടവേളകളിൽ ബൗളിങ്​ ചേഞ്ച്​ നടത്തി മുംബൈക്ക്​ മുറിവേൽപ്പിക്കുകയും ചെയ്​ത കൊൽക്കത്ത നായകൻ ഒായിൻ മോർഗൻ തന്‍റെ പണി കൃത്യമായി ചെയ്​തു. അവസാന ഓവറിൽ മാത്രം റസൽ മൂന്നുവിക്കറ്റാണ്​ വീഴ്​ത്തിയത്​. പാറ്റ്​ കുമ്മിൻസ്​ രണ്ടും വരുൺ ചക്രബർത്തി, ഷാക്കിബുൽ ഹസൻാ പ്രസിദ്​ കൃഷ്​ണ എന്നിവർ ഓരോ വിക്കറ്റ്​ വീതവുമെടുത്തു.

Tags:    
News Summary - Kolkata vs Mumbai, 5th Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.