ന്യൂഡൽഹി: ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിെൻറ ഡയറക്ടർ ഓഫ് ക്രിക്കറ്റ് പദവിയിൽ മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംങ്കക്കാരയെ നിയമിച്ചു. നിലവിൽ എം.സി.സി പ്രസിഡൻറായ സംങ്കക്കാരക്കായിരിക്കും വരും സീസണിൽ ടീമിെൻറ ചുമതല. മലയാളി താരം സഞ്ജു സാംസണിെന ടീം നായകനായി ഏതാനും ദിവസം മുമ്പ് നിയമിച്ചിരുന്നു. കോച്ചിങ്, താരലേല പ്ലാൻ, ടീം തന്ത്രങ്ങൾ, യുവതാരങ്ങളെ കണ്ടെത്തൽ, വികസനം തുടങ്ങിയ ക്രിക്കറ്റ് സംബന്ധിയായ മുഴുവൻ കാര്യങ്ങളുടെയും ചുമതല സംങ്കക്കാരക്കായിരിക്കും.
ശ്രീലങ്കയിലെ സഹതാരവും സുഹൃത്തുമായ മഹേള ജർവർധനെയാണ് ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ അണിയറക്കാരിൽ പ്രധാനി. സങ്കയെ നിയമിക്കുേമ്പാൾ വലിയ പ്രതീക്ഷകളാണ് രാജസ്ഥാൻ റോയൽസിനുള്ളത്. ഐ.പി.എൽ ആദ്യ സീസണിൽ ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ കിരീടം ചൂടിയ ശേഷം തുടർന്നിങ്ങോട്ട് റോയൽസിന് ഒന്നും ശരിയായിട്ടില്ല.
ആധുനിക ക്രിക്കറ്റിലെ ഇതിഹാസതാരമായിരുന്ന സംങ്കക്കാരയുടെ നിയമനത്തെ ക്യാപ്റ്റൻ സഞ്ജു സ്വാഗതം ചെയ്തു. 16 വർഷം നീണ്ട രാജ്യാന്തര കരിയറിനിടെ 28,000 റൺസ് കുറിച്ച സംങ്കക്കാരയുടെ പേരിലാണ് ഏറ്റവും ഉയർന്ന ടെസ്റ്റ് ആവറേജ്. 2011 ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയത് സംങ്കക്കാര നയിച്ച ശ്രീലങ്കക്കെതിരെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.