ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസണ് മുന്നോടിയായി പരിശീലകരെ തെരഞ്ഞെടുത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. മുഖ്യ പരിശീലകനായി മുൻ ഓസീസ് താരം ടോം മൂഡിയെയും ബാറ്റിങ് പരിശീലകനായി ഇതിഹാസ താരം വെസ്റ്റ് ഇൻഡീസിന്‍റെ ബ്രയാൻ ലാറയുമാണ് എത്തുക.
ടോം മൂഡിയുടെ സഹപരിശീലകനായി മുൻ ഓസീസ് ഓപ്പണർ സൈമൺ കാറ്റിച്ചിനെയും നിയമിച്ചിട്ടുണ്ട്. ലാറ ആദ്യമായാണ് ഐ.പി.എല്ലിൽ പരിശീലകന്‍റെ കുപ്പായമണിയുന്നത്. ബൗളിങ് പരിശീലകനായി സൺറൈസേഴ്സിന്റെ മുൻ താരം കൂടിയായ ദക്ഷിണാഫ്രിക്കയുടെ മുൻ ലോക ഒന്നാം നമ്പർ താരം ഡെയ്ൽ സ്റ്റെയ്ൻ എത്തും.
ഫീൽഡിങ് പരിശീലകനായി മുൻ ഇന്ത്യൻ താരം ഹേമങ് ബദാനിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സ്പിൻ ബൗളിങ് വിഭാഗത്തിന്‍റെ ചുമതല മുത്തയ്യ മുരളീധരനാണ്. ശ്രീലങ്കയുടെ ഇതിഹാസ താരമായ മുരളീധരൻ കഴിഞ്ഞ കുറച്ച് സീസണുകളായി സൺറൈസേഴ്സിന്‍റെ ബൗളിങ് പരിശീലകനാണ്.
ഫെബ്രുവരിയിലായിരിക്കും ഐ.പി.എൽ മെഗാലേലം നടക്കുക. നായകൻ കെയ്ൻ വില്യംസൺ, ഉമ്രാൻ മാലിക്, അദ്ബുൾ സമദ് എന്നീ താരങ്ങളെയാണ് സൺറൈസേഴ്സ് ടീമിൽ നിലനിർത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.