ഐ.സി.സി ടി20 റാങ്കിങ്​; കോഹ്​ലിക്ക്​ മുന്നേറ്റം, രണ്ടാം റാങ്ക്​ നിലനിർത്തി കെ.എൽ രാഹുൽ

ഐ.സി.സി ടി20 ബാറ്റ്​സ്​മാൻമാരുടെ റാങ്കിങ്​ പുറത്തുവിട്ടു. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി ഒരു റാങ്ക്​ മുന്നിൽ കയറി ആറാമതായി. പുതിയ റാങ്കിങ്​ ലിസ്റ്റിൽ ന്യൂസിലാൻഡ്​ താരം ഡിവോൺ കോൺവേ സ്വന്തമാക്കിയത്​ സ്വപ്​ന നേട്ടമാണ്​. 46 റാങ്ക്​ കയറി താരമിപ്പോൾ 17ആം സ്ഥാനത്താണ്​. മൂന്ന്​ റാങ്ക്​ മുന്നിൽ കയറി ന്യൂസിലാൻഡിന്‍റെ തന്നെ മാർട്ടിൽ ഗുപ്​റ്റിൽ 11ആം റാങ്കിലെത്തിയിട്ടുണ്ട്​. ആസ്​ട്രേലിയക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരയിലെ പ്രകടനങ്ങളാണ്​ ഇരുവർക്കും നേട്ടമായത്​.

ഇംഗ്ലണ്ട്​ താരം ഡവിഡ്​ മലനാണ്​ 915 പോയിന്‍റുമായി ഒന്നാം റാങ്കിലുള്ളത്​. ഇന്ത്യൻ താരം ലോകേഷ്​ രാഹുൽ 816 പോയി​േന്‍റാടെ രണ്ടാം സ്ഥാനത്തുണ്ട്​. പാക്​ താരം ബാബർ അസം (801), ആസ്​ട്രേലിയയുടെ ആരോൺ ഫിഞ്ച്​ (788), ദക്ഷിണാഫ്രിക്കയുടെ വാൻ ഡർ ഡസൻ (700*), വിരാട്​ കോഹ്​ലി (697), അഫ്​ഗാൻ താരം എച്ച്​ സസായ്​ (676*), ന്യൂസിലാൻഡ്​ താരം കോളിൻ മൺറോ (668), ന്യൂസിലൻഡ്​ താരം ഇയാൻ മോർഗൻ(662) എന്നിവരാണ്​ ആദ്യ പത്തിലുള്ള താരങ്ങൾ.

ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ടീമിൽ നിന്നും ആരുമില്ല. 736 പോയി​േൻറാടെ അഫ്​ഗാനിസ്ഥാന്‍റെ റാഷിദ്​ ഖാനാണ്​ ഒന്നാം സ്ഥാനത്ത്. ദ. ആഫ്രിക്കയുടെ​ തബറൈസ്​ ശംസി, അഫ്​ഗാന്‍റെ മുഹമ്മദുർ റഹ്​മാൻ, ഇംഗ്ലണ്ട്​ താരം ആദിൽ റാഷിദ്​ എന്നിവരാണ്​ ആദ്യ നാല്​ സ്ഥാനത്തുള്ളത്​.  





Tags:    
News Summary - Latest rankings for T20I batsmen out Kohli jumps to 6th position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.