മസ്കത്ത്: ലെജൻഡറി ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യമഹാരാജാസ് ഫൈനൽ കാണാതെ പുറത്തായി. അൽഅമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ വേൾഡ്ജയന്റ്സിനോട് അഞ്ച് റൺസിനാണ് തോറ്റത്. നമാൻ ഹോജയും പത്താൻ സഹോദരങ്ങളും തകർത്താടിയ മത്സരത്തിൽ ഇർഫാൻ പത്താന്‍റെ പുറത്താകലാണ് ഇന്ത്യ മഹാരാജാസിന് അവസാന നിമിഷം തിരിച്ചടിയായത്. സ്കോർ: വേൾഡ് ജയന്റ്സ് 228/5, ഇന്ത്യമഹാരാജാസ് 223/. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഏഷ്യൻ ലയൺസ് വേൾഡ് ജയന്റ്സുമായി ഏറ്റുമുട്ടും. നമാൻ ഹോജ (51 ബാളിൽ 95), ഇർഫാൻ പത്താൻ (21ബാളിൽ 56), യൂസുഫ് പത്താൻ (22 ബാളിൽ 45), എന്നിവരൊഴികെ ആർക്കും കാര്യമായി സംഭാവന നൽകാൻ കഴിഞ്ഞില്ല.
ആദ്യം ബാറ്റ് ചെയ്ത വേൾഡ് ജയന്റ്സ് ഹെർഷൽ ഗിബ്സിന്റെയും (46 ബാളിൽ 86 റൺസ്), മസ്റ്റാർഡിന്‍റെയും (33 ബാളിൽ 57 റൺസ്) ബാറ്റിങ്ങ് മികവാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഏഴ് വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു ഗിബ്സിന്റെ ഇന്നിങ്ങ്സ്. കെവിൻ ഒബ്രിയോൺ (34), ജോൺഡി റോഡ്സ് (20) റൺസുമെടുത്തു. ഇന്ത്യ മഹാരാജാസിന് വേണ്ടി മുനാഫ് പട്ടേൽ രണ്ടും ഇർഫാൻ പത്താൻ, ഭാട്ടിയ, ബിന്നി എന്നിവർ ഒരോ വിക്കറ്റ് വീതവും എടുത്തു. ടോസ് നേടിയ ഇന്ത്യ മഹരാജാസ് വേൾഡ് ജയന്റ്സിനെ ബാറ്റിങ്ങനയക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.