ഗവാസ്കറിന് സാധിച്ചില്ല, ഇനി രഹാനെയുടെ ഊഴം; സ്പോർട്സ് കോംപ്ലെക്സിനുള്ള ഭൂമി രഹാനെക്ക് നൽകി മഹാരാഷ്ട്ര സർക്കാർ

മുംബൈ: മുംബൈ ബാന്ദ്രയിലെ 2,000 സ്ക്വയർ മീറ്റർ വരുന്ന സ്ഥലം ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെക്ക് ലീസിന് നൽകാൻ തീരുമാനിച്ച് മഹാരാഷ്ട്ര സർക്കാർ. സ്പോർച്ച് കോംപ്ലെക്സ് വികസിപ്പിക്കാനായിട്ടാണ് ഭൂമി രഹാനെക്ക് കൈ മാറുന്നത്. 30 വർഷത്തെ കരാറിലായിരിക്കും സ്ഥലം താരത്തിന് നൽകുക. മഹാരാഷ്ട്ര കാബിനെറ്റ് ഈ പ്രേമയം പാസാക്കിയിട്ടുണ്ട്.

1988ൽ പ്രസ്തുത സ്ഥലം മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കറിന് നൽകിയിരുന്നു. ഇൻഡോർ ട്രെയ്നിങ് അക്കാദമി തുടങ്ങാനായിരുന്നു ഇത്. എന്നാൽ താരത്തിന് ഇത് വികസിപ്പിക്കാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുനിൽ ഗവാസ്കറിന്‍റെ കീഴിലുള്ള ക്രിക്കറ്റ് ഫൗണ്ടേഷൻ ട്രസ്റ്റ് 2022ൽ സംസ്ഥാന സർക്കാരിന് സ്ഥലം കൈമാറുകയും ചെയ്തു.

പി.ടി.ഐയുടെ റിപ്പോർട്ട് പ്രകാരം രഹാനെക്ക് സ്ഥലം കൈമാറാനുള്ള നീക്കത്തെ മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡെവലപ്മെന്‍റ് അതോറിറ്റി (MHADA) സ്വാഗതം ചെയ്യുകയായിരുന്നു. പിന്നീട് മന്ത്രിമാരുടെ കൗൺസിൽ ഇതിന് അംഗീകാരം നൽകുകയും ചെയ്തു. നിലവിൽ സ്ഥലത്തിന്‍റെ അവസ്ഥ മോശമാണെന്നും ചേരി നിവാസികൾ ഉപയോഗിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - maharashtra government gave a land in lease to ajinkya rahane to develop sports complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.