അഹ്മദാബാദ്: ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ ഓപണർ ശുഭ്മൻ ഗിൽ അഹ്മദാബാദിൽ. ബുധനാഴ്ച രാത്രി മാസ്കണിഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എത്തിയ താരം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ കാറിൽ കയറി പോകുകയായിരുന്നു. അസുഖം കാരണം മറ്റു ടീം അംഗങ്ങൾക്കൊപ്പം എത്താൻ ഗില്ലിന് കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച പാകിസ്താനെതിരായ മത്സരത്തിൽ താരം കളിക്കുമെന്നാണ് സൂചന.
ഡെങ്കിപ്പനി ബാധിച്ച് േപ്ലറ്റ്ലറ്റ് കൗണ്ട് കുറഞ്ഞതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരത്തിന് ആസ്ട്രേലിയക്കും അഫ്ഗാനിസ്താനും എതിരായ മത്സരങ്ങൾ നഷ്ടമായിരുന്നു. ഗില്ലിന് പകരം ഇഷാൻ കിഷനാണ് ഓപണറായി ഇറങ്ങിയത്.
2023ൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മൻ ഗിൽ. 20 മത്സരങ്ങളിൽ 72.35 ശരാശരിയിൽ 1230 റൺസാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ ഏഷ്യ കപ്പിലും ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയത് ഗിൽ ആയിരുന്നു. ആസ്ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ചെന്നൈയിൽ എത്തിയപ്പോഴാണ് ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.