ലണ്ടൻ: ഐ.പി.എൽ ലേലത്തിൽ ഉൾപ്പെടാത്തതിന്‍റെ സങ്കടം തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ്. ഈ വർഷത്തെ ഐ.പി.എല്ലിൽ ഉൾപ്പെടാത്തതിൽ നാണക്കേടുണ്ടെന്ന് ജേസൺ റോയ് പ്രതികരിച്ചു.
''ഈ വർഷത്തെ ഐ.പി.എല്ലിൽ എടുക്കാത്തതിൽ വലിയ നാണക്കേടുണ്ട്. പക്ഷേ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഇംഗ്ലണ്ട് താരങ്ങളേയും ഞാൻ അഭിനന്ദിക്കുന്നു. സീസൺ കാണാൻ കാത്തിരിക്കുന്നു'' -ജേസൺ റോയ് ട്വീറ്റ് ചെയ്തു.
രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന ജേസൺ റോയിയെ ലേലത്തിൽ വാങ്ങാൻ ആരുമുണ്ടായിരുന്നില്ല. ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച റോയ് 38 ട്വന്‍റി 20 കളിൽ നിന്നും 23.42 ശരാശരിയിൽ 890 റൺസ് നേടിയിട്ടുണ്ട്. ഐ.പി.എല്ലിൽ ഡെൽഹി ഡെയർ ഡെവിൾസിനായി എട്ടുമത്സരങ്ങളിൽ കളത്തിലിറങ്ങിയ റോയ് 179 റൺസാണ് നേടിയത്. 91ആണ് ഉയർന്ന സ്കോർ. ആസ്ട്രേലിയൻ ബിഗ്ബാഷിൽ മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് താരം അലക്സ് ഹെയിൽസിനെയും ലേലത്തിൽ വാങ്ങാൻ ആളുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.