ദുബൈ: തുടർച്ചയായ രണ്ടാം ഗോൾഡൻ ഡക്കിന്‍റെ വക്കിൽ നിന്ന് പ്രിയതമൻ രക്ഷെപട്ട കാഴ്ച കണ്ട് നെടുവീര്‍പ്പിടുന്ന ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയുടെ ഭാര്യ റിതിക സജ്ദേയുടെ ദൃശ്യങ്ങൾ വൈറലാകുന്നു.
പാകിസ്താനെതിരായ ട്വന്‍റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ രോഹിത്ത് ഗോൾഡൻ ഡക്കായാണ് മടങ്ങിയത്. ന്യൂസിലൻഡിനെതിരെ രോഹിത്ത് ഒരുസ്ഥാനം ഇറങ്ങി വൺഡൗണായാണ് പാഡുകെട്ടി ഇറങ്ങിയത്. നിർണായക മത്സരത്തിൽ സൂര്യകുമാർ യാദവിനെ പുറത്തിരുത്തി ഇന്ത്യ ഇഷാൻ കിഷന് ഓപണറായി അവസരം നൽകുകയായിരുന്നു.
വെടിക്കെട്ട് ബാറ്റിങ്ങ് കൊണ്ട് പ്രശസ്തനായ രോഹിത്ത് ശർമ പവർപ്ലേയിൽ മുംബൈ ഇന്ത്യൻസിലെ സഹതാരമായ ട്രെന്‍റ് ബൗൾട്ടിനെ ഉയർത്തി അടിക്കാൻ ശ്രമം നടത്തി. ആദ്യ പന്തിൽ തന്നെ തന്‍റെ സിഗ്നേച്ചർ ഷോട്ടായ പുൾഷോട്ടായിരുന്നു പുറത്തെടുത്തത്. എന്നാൽ ഹിറ്റ്മാനെ പൂജ്യത്തിന് പുറത്താക്കാൻ ലഭിച്ച സുവർണാവസരം ആദം മിൽനെ നഷ്ടപ്പെടുത്തി. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ റിതിക നെടുവീർപ്പിടുകയും അടുത്തിരുന്നയാൾ പുറത്ത് തടവി ആശ്വാസിപ്പിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ൈവറലായി.
വീണുകിട്ടിയ അവസരം മുതലാക്കാൻ പക്ഷേ രോഹിത്തിനായില്ല. 14 പന്തിൽ നിന്ന് അത്ര തന്നെ റൺസെടുത്ത രോഹിത്ത് എട്ടാം ഓവറിൽ ഇഷ് സോധിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബാറ്റിങ് നിര നിരാശപ്പെടുത്തിയ മത്സരത്തിൽ 20 ഓവറിൽ ഇന്ത്യക്ക് 110 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.
മധ്യനിരയിൽ രവീന്ദ്ര ജദേജയും (26 നോട്ടൗട്ട്) ഹർദിക് പാണ്ഡ്യയുമാണ് (23) സ്കോർ 100 കടത്തിയത്. എന്നാൽ 14.3 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് ലക്ഷ്യം നേടി. ഡാറിൽ മിച്ചലും (49) നായകൻ കെയ്ൻ വില്യംസണുമാണ് (33) കിവീസിന് അനായാസ ജയമൊരുക്കിയത്. ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.