കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിന്‍റെ ഓൾറൗണ്ടറായ മൊയീൻ അലി രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 37ാം വയസിൽ വിരമിച്ച മൊയീൻ അലി ഇംഗ്ലണ്ടിനായി 68 ടെസ്റ്റ് 138 ഏകദിനം 92 ട്വന്റി-20 മത്സരം എന്നിവ കളിച്ചിരുന്നു. മൂന്ന് ഫോർമാറ്റിൽ നിന്നുമായി 6678 റൺസും 366 വിക്കറ്റും ഇംഗ്ലണ്ടിനായി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വിരമിക്കലിന് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റിനോട് മൊയീൽ അലി ഒരു അഭിമുഖം നടത്തിയിരുന്നു. താൻ കളിച്ചതിൽ ഒയിmoeen aklൻ മോർഗനാണോ മികച്ച ക്യാപ്റ്റനെന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. എന്നാൽ ആ ചോദ്യത്തിന് രണ്ട് പേരുടെ പേരാണ് അലി ഉത്തരമായി പറഞ്ഞത്.
താൻ ഇംഗ്ലണ്ടിനായി കളിച്ചവരിൽ മോർഗനാണ് ഏറ്റവും മികച്ച ക്യാപ്റ്റനെന്നും എന്നാൽ ധോണിയും മികച്ചതാണെന്ന് അലി പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്സിന്‍റെ താരമാണ് മൊയീൻ അലി. 'അതെ മോർഗനാണ് അതോടൊപ്പം തീർച്ചയായും ധോണിയുമുണ്ട്, ഇംഗ്ലണ്ടിനായി തീർച്ചയായും മോർഗൻ മികച്ചതാണ്. ഒരു ലീഡറിന് വേണ്ട എല്ലാ ചെരുവുകളും അദ്ദേഹത്തിനുണ്ടായിരുന്നു. അവന്‍റെ നേട്ടങ്ങളും അത് സൂചിപ്പിക്കുന്നു,' അലി പറഞ്ഞു.
ഇംഗ്ലണ്ടിനെ 2019 ലോകകപ്പിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഒയിൻ മോർഗൻ. ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ഏകദിന നായകനായാണ് അദ്ദേഹത്തെ കണക്കിലെടുക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിനെ മൂന്ന് ഐ.സി.സി. കിരീടത്തിലേക്കും സി.എസ്.കെയെ അഞ്ച് ട്രോഫികളിലേക്കും നയിക്കുവാൻ എം.എസ്. ധോണിക്ക് സാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.