ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ എം.എസ്. ധോണി കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, ഇന്ത്യ-പാക് മത്സരങ്ങൾ ഇനിയൊരിക്കലും കാണില്ലെന്ന് പ്രതിജ്ഞയെടുത്ത ഒരാളുണ്ടായിരുന്നു പാകിസ്താനിൽ. ധോണിയുടെ കടുത്ത ആരാധകനായ 'ചാച്ച ഷികാഗോ' എന്നറിയപ്പെടുന്ന ബഷീർ ബൊസായി ആണ് പ്രിയ താരമില്ലാതെ ഇന്ത്യ-പാക് മത്സരങ്ങൾ കാണില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നത്. ഇപ്പോൾ, ഉപദേശകന്റെ റോളിൽ ധോണി തിരിച്ചുവന്നതോടെ ഇന്ത്യ-പാക് മത്സരം വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കറാച്ചി സ്വദേശിയായ ചാച്ച ഷികാഗോ.
ധോണിയും ബഷീർ ബൊസായിയുമായുള്ള ബന്ധം വർഷങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. 2011 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയും പാകിസ്താനും മൊഹാലിയിൽ ഏറ്റുമുട്ടിയപ്പോഴായിരുന്നു ധോണി തന്റെ പ്രിയ ആരാധകന് ആദ്യമായി ടിക്കറ്റ് സമ്മാനിച്ചത്. 2014ൽ ധാക്കയിൽ നടന്ന ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ കാണാനും ധോണി ടിക്കറ്റ് നൽകി. ധോണി ഒരിക്കൽ കൂടി തനിക്ക് അവസരം നൽകുമെന്ന പ്രതീക്ഷയിലാണ് ബഷീർ ബോസായി.
പാകിസ്താൻ ടീമിന്റെ ആരാധകനായ ബഷീർ ദുബൈയിലാണുള്ളത്. കറാച്ചിയിൽ ധോണിയുടെ തീമിലുള്ള ടി-ഷർട്ടുകളും മാസ്കുകളും ഇദ്ദേഹം രൂപകൽപ്പന ചെയ്തിരുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നതാണ് മാസ്കുകളെന്നും ഇന്നത്തെ മത്സരത്തിൽ അവ ധരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. ധോണി തന്നെ കൈവിടില്ലെന്നും ടിക്കറ്റ് ലഭിക്കുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് ഈ ആരാധകൻ.
ദുബൈയിലെത്തിയപ്പോൾ ധോണിക്ക് മെസേജ് അയച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തെ കാണാൻ സാധിച്ചിട്ടില്ല -64കാരനായ ബഷീർ പറയുന്നു.
മൂന്ന് ഹൃദയശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയാണ് ഇദ്ദേഹം. 'ധോണിയെ ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ കാണാനും എനിക്ക് ഒരു ടൂർണമെന്റ് കാണാനുമുള്ള അവസാന അവസരമായിരിക്കും ഇത്. ഈ അവസരം ഒഴിവാക്കാനാകില്ല' -അദ്ദേഹം പറയുന്നു.
ദുബൈയിൽ താമസിക്കുന്ന ഹോട്ടലിൽ നിരവധി പേർ ഇദ്ദേഹത്തെ കാണാനെത്തിയിരുന്നു. ഇന്നലെ പാകിസ്താനിൽ നിന്നുള്ള ഏതാനും ആരാധകരെ കണ്ടിരുന്നു. ആരെയാണ് പിന്തുണക്കുന്നതെന്ന് അവർ ചോദിച്ചു. പാകിസ്താൻ ടീമിനെയും ധോണിയെയും പിന്തുണക്കുന്നതായി ഞാൻ പറഞ്ഞു. എന്നെ വഞ്ചകനെന്നാണ് അവർ ചിരിച്ചുകൊണ്ട് വിളിച്ചത്. എനിക്ക് അത് ശീലമായിക്കഴിഞ്ഞു. രണ്ട് രാജ്യങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. മനുഷ്യത്വമാണ് എല്ലാറ്റിനും മുകളിൽ -ചാച്ച ഷികാഗോ ചിരിയോടെ പറയുന്നു.
ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായാണ് ധോണി മടങ്ങിയെത്തിയിരിക്കുന്നത്. ധോണിയുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസമേകുമെന്നാണ് വിലയിരുത്തൽ.
ക്രിക്കറ്റിലെ എൽക്ലാസികോ എന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യ-പാക് മത്സരം ഇന്ത്യൻ സമയം വൈകീട്ട് 7.30ന് ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ലോകകപ്പിൽ ഇന്നേവരെ പച്ചപ്പടക്കു മുന്നിൽ തലകുനിക്കേണ്ടിവന്നിട്ടില്ലാത്ത ഇന്ത്യ ചരിത്രം നിലനിർത്താനിറങ്ങുേമ്പാൾ പഴയ ഹോം ഗ്രൗണ്ടിൽ പുതുചരിത്രമെഴുതാനാണ് പാകിസ്താെൻറ പടപ്പുറപ്പാട്. ഈ ലോകകപ്പിൽ ഇരുടീമുകളുടെയും ആദ്യ മത്സരമാണ്.
ദുബൈയിലെ പിച്ചിെൻറ സ്വഭാവം ഏറ്റവും അടുത്തറിയാവുന്ന രണ്ടു ടീമുകളാണ് ഇന്ത്യയും പാകിസ്താനും. െഎ.പി.എല്ലിനായി ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ഒരു മാസമായി ഇവിടെയുണ്ട്. പാകിസ്താൻ താരങ്ങളെല്ലാം പി.എസ്.എൽ കളിച്ചു മതിച്ച ഗ്രൗണ്ട് കൂടിയാണിത്. മാത്രമല്ല, ഒരുകാലത്ത് പാകിസ്താെൻറ ഹോം ഗ്രൗണ്ട് കൂടിയായിരുന്നു യു.എ.ഇ. അതിനാൽ ഗ്രൗണ്ടിെൻറ ആനുകൂല്യം ആർക്കും അവകാശപ്പെടാനില്ല എന്നുതന്നെ പറയാം. ഗ്രൗണ്ട് സപ്പോർട്ടിെൻറ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഏകദേശം 50 ലക്ഷത്തോളം ഇന്ത്യക്കാരും പാകിസ്താനികളുമുള്ള രാജ്യമാണ് യു.എ.ഇ. രാജ്യത്തിെൻറ ജനസംഖ്യയുടെ പകുതിയോളം വരുമിത്. ഇന്ത്യയിലോ പാകിസ്താനിലോ മത്സരം നടന്നാൽ ഏകപക്ഷീയമായി പോകുന്ന ഗ്രൗണ്ട് സപ്പോർട്ട് പോലെയായിരിക്കില്ല ദുബൈയിലെ മത്സരം എന്നർഥം.
പേക്ഷ, ചരിത്രത്തിെൻറ കണക്കുപുസ്തകത്തിൽ ഇന്ത്യയാണ് മുന്നിൽ. അത് നൽകുന്ന മാനസിക മുൻതൂക്കം ചെറുതല്ല. 2007 ലോകകപ്പിൽ രണ്ടു തവണ പാകിസ്താനെ തോൽപിച്ച് വിജയപരമ്പര തുടങ്ങിയ ഇന്ത്യ എട്ടു മത്സരങ്ങളിൽ ഏഴിലും ജയം സ്വന്തമാക്കി. 2012ൽ ബംഗളൂരുവിൽ നടന്ന ട്വൻറി20 പരമ്പരയിലെ ഒരു മത്സരം മാത്രമാണ് പാകിസ്താന് ജയിക്കാൻ കഴിഞ്ഞത്. 2016ൽ അവസാനമായി ട്വൻറി20 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പം നിന്നു. അഞ്ചു വർഷത്തിനുശേഷമാണ് ഇരു ടീമുകളും ട്വൻറി20യിൽ നേർക്കുനേർ വരുന്നത്.
ഇരുടീമുകൾക്കും ഒപ്പത്തിനൊപ്പം സാധ്യതയാണ്. കഴിഞ്ഞ േലാകകപ്പിനുശേഷം ഏറ്റവും കൂടുതൽ വിജയം സ്വന്തമാക്കിയ ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യക്കായി രോഹിത് ശർമയും ലോകേഷ് രാഹുലും ഒാപൺ ചെയ്യും. രാഹുൽ മികച്ച ഫോമിലാണ്. വൺഡൗണായി ക്യാപ്റ്റൻ വിരാട് കോഹ്ലി എത്തും. തകർത്തടിക്കാൻ കെൽപുള്ള ഋഷഭ് പന്ത്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരിൽ ഒരാൾക്ക് പുറത്തിരിക്കേണ്ടിവരും. ഒാൾറൗണ്ടറുടെ റോളിൽ രവീന്ദ്ര ജദേജയായിരിക്കും. പേസ് ബൗളർമാെര തുണക്കുന്ന ദുബൈയിലെ പിച്ചിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവരായിരിക്കും ബൗളിങ്നിരയെ നയിക്കുക. സ്പിന്നറായി ആർ. അശ്വിനുമുണ്ടാവും.
പാകിസ്താൻ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചുകഴിഞ്ഞു. മൂന്നു പേസ് ബൗളർമാരെ ഉൾപ്പെടുത്തിയ അവർ നയം വ്യക്തമാക്കി.
ഷഹീൻഷാ അഫ്രീദി, ഹാരിസ് റഊഫ്, ഹസൻ അലി എന്നിവർ പേടിക്കേണ്ട ബൗളർമാരാണ്. ഷദബ് ഖാനും ഇമാദ് വസീമുമാണ് സ്പിന്നർമാർ. നായകൻ ബാബർ അസമാണ് ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള പ്രധാന ബാറ്റ്സ്മാൻ. ഒാൾറൗണ്ടർമാരും സീനിയേഴ്സുമായ മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക് എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. ഇന്ത്യെക്കതിരെ മികച്ച റെക്കോഡുള്ള ഫഖർ സമാനും ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.