മുംബൈ: 2011ൽ ഇന്ത്യയെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് ഫിനിഷ് ചെയ്യിച്ച ധോണിയുടെ സിക്സർ പതിച്ച വാംഖഡെയിലെ കസേര ഇനി ധോണിയുടെ പേരിൽ. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ നായകനോടുള്ള ആദരസൂചകമായാണ് സിക്സർ പതിച്ച സീറ്റ് പ്രത്യേകം പെയിൻറടിച്ച് ചരിത്ര സ്മാരകമായി നിലനിർത്താൻ തീരുമാനിച്ചത്.
ഇക്കാര്യം ആവശ്യപ്പെട്ട് എം.സി.എ അംഗം അജിൻക്യ നായ്ക് കത്തെഴുതി. ഗാലറിയിലെ ഏതെങ്കിലും സീറ്റ് ഒരു താരത്തിന് സമർപ്പിക്കുന്നത് ഇന്ത്യയിൽ ആദ്യമാണ്. ആസ്ട്രേലിയയിലും മറ്റും ഇത്തരത്തിൽ പതിവുണ്ട്. വാംഖഡെയിൽ ശ്രീലങ്കക്കെതിരായ ഫൈനലിലായിരുന്നു പത്ത് പന്ത് ബാക്കി നിൽക്കെ ധോണി സ്റ്റൈൽ ഫിനിഷിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.