ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ടി20 ഫോർമാറ്റിൽ കളിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമേൻററ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു തോറ്റ് ഡൽഹി ക്യാപിറ്റൽസ് പുറത്തായതിനു പിന്നാലെയാണ് മഞ്ജരേക്കർ അശ്വിനെതിരെ രംഗത്തെത്തിയത്.
20 ഒാവർ ഫോർമാറ്റുകളിൽ അശ്വിനെ അമിതമായി ആശ്രയിക്കുന്നതിനെ മഞ്ജരേക്കര്‍ രൂക്ഷമായ വിമർശിച്ചു. ''അശ്വിനെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിച്ചു കഴിഞ്ഞു. അശ്വിനെന്ന ടി20 ബൗളര്‍ ഒരു ടീമിെൻറയും അവിഭാജ്യ ഘടകമാണെന്ന് ഞാന്‍ കരുതുന്നില്ല. അശ്വിൻ മാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല, കാരണം കഴിഞ്ഞ അഞ്ച്-ഏഴ് വർഷമായി അദ്ദേഹം ഇങ്ങനെയാണ്.
ടെസ്റ്റ് മല്‍സരങ്ങളില്‍ അശ്വിനെക്കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്നു എനിക്കു മനസ്സിലാക്കാന്‍ കഴിയും. കാരണം ആ ഫോര്‍മാറ്റില്‍ അദ്ദേഹം അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റില്‍പ്പോലും അശ്വിനെ കളിപ്പിക്കാതിരുന്നത് നിഗൂഢമാണ്. പക്ഷെ ടി20യിലും ഐപിഎല്ലിലും അശ്വിന് അമിത പരിഗണന നൽകുന്നതായി തോന്നുന്നുണ്ടെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.
ഒരേ ശൈലിയിലുള്ളതാണ് തന്റെ ബൗളിങ്ങെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി അശ്വിന്‍ നമ്മളെ കാണിച്ചു തരുന്നുണ്ട്. ഞാനൊരിക്കലും അശ്വിനെപ്പോലൊരാളെ എന്റെ ടീമിലെടുക്കില്ല. കാരണം സ്പിൻ ബൗളിങ്ങിന് അനുകൂലമായ പിച്ചുകൾ ലഭിക്കുകയാണെങ്കില്‍ വിക്കറ്റെടുക്കാന്‍ കഴിയുന്ന വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ പോലുള്ള സ്പിന്നര്‍മാരെയാണ് ഞാന്‍ ടീമിലുള്‍പ്പെടുത്തുക. - മഞ്ജരേക്കര്‍ വ്യക്തമാക്കി. ടി20 ഫോര്‍മാറ്റില്‍ ദീര്‍ഘകാലമായി ആര്‍ അശ്വിന്‍ വിക്കറ്റുകളെടുക്കുന്ന ബൗളറല്ല. റണ്ണൊഴുക്ക് കുറയ്ക്കുന്നതിനു വേണ്ടി മാത്രം ഒരു ഫ്രാഞ്ചൈസി അദ്ദേഹത്തെ നിലനിര്‍ത്തുമെന്ന് താന്‍ കരുതുന്നില്ലെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.