ലോകകപ്പിൽ ഇന്ത്യൻ ജഴ്സിയണിയാൻ മലപ്പുറത്തുകാരി നജിലയും

അണ്ടർ 19 വനിത ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലപ്പുറത്തുകാരി നജിലയും. ശിഖ, യശ​​​ശ്രീ എന്നിവർക്കൊപ്പം റിസർവ് താരമായാണ് തിരൂർ സ്വദേശിനിയായ ആൾറൗണ്ടർ സി.എം.സി നജില ഇടമുറപ്പിച്ചത്. വയനാട്ടിലെ കെ.സി.എ വിമൺസ് അക്കാദമിയിൽ ക്രിക്കറ്റ് പരിശീലിക്കുന്ന താരം ഇപ്പോൾ പുണെയിലാണ്.

അടുത്തിടെ നടന്ന ചലഞ്ചർ ട്രോഫിയിൽ ഇന്ത്യൻ വനിത ഡി ടീമിനെ നയിച്ച് നജില ചരിത്രം കുറിച്ചിരുന്നു. ആദ്യമായാണ് വനിത ക്രിക്കറ്റിൽ ഒരു കേരളതാരം ചലഞ്ചർ ട്രോഫിയിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത്. കേരളത്തിനായി കാഴ്ചവെച്ച മികച്ച പ്രകടനവും മൊഹാലിയിലെ നാഷനൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലെ മിന്നും പ്രകടനവുമാണ് 18കാരിക്ക് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്.

അടുത്ത വർഷം ആദ്യം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 വനിത ട്വന്റി 20 ലോകകപ്പിൽ ഷഫാലി വർമയാണ് ഇന്ത്യയെ നയിക്കുന്നത്. ന്യൂസിലൻഡ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ശ്വേത സെഹ്‌രാവതാണ് വൈസ് ക്യാപ്റ്റൻ.

Tags:    
News Summary - Najila from Malappuram will play for Indian team in the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.