കാഠ്മണ്ഡു: അന്താരാഷ്ട്ര ട്വന്റി20യിലെ അതിവേഗ സെഞ്ച്വറി നേട്ടക്കാരൻ എന്ന റെക്കോഡ് സ്വന്തമാക്കി നമീബിയൻ താരം ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ. ത്രിരാഷ്ട്ര പരമ്പരയിൽ നേപ്പാളിനെതിരായ മത്സരത്തിൽ 33 പന്തിലാണ് ഈറ്റൺ നൂറിലെത്തിയത്.
11 ഫോറും എട്ട് സിക്സുമടങ്ങുതായിരുന്നു പ്രകടനം. 280.55 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത ഈറ്റൺ 36 പന്തിൽ 101 റൺസെടുത്ത് മടങ്ങി. 2023ൽ നമീബിയക്കെതിരെ നേപ്പാളിനായി 34 പന്തിൽ ശതകം നേടിയ കുശാൽ മല്ലയുടെ പേരിലായിരുന്നു നിലവിലെ റെക്കോഡ്.
അഞ്ചാമനായി ഇറങ്ങിയ ഈറ്റണിന്റെ 101ൽ 92 റൺസും ബൗണ്ടറികളിലാണ് (ഫോറും സിക്സും) പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 206 റൺസെടുത്തു. നേപ്പാളിന്റെ മറുപടി 18.5 ഓവറിൽ 186ൽ അവസാനിച്ചു. രണ്ടുവിക്കറ്റും വീഴ്ത്തിയ ഈറ്റണാണ് കളിയിലെ കേമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.