ഓക്ക്ലാൻഡ്: ക്രിക്കറ്റ് താരങ്ങളുടെ വേതനം സംബന്ധിച്ച് ചരിത്ര തീരുമാനവുമായി ന്യൂസിലാൻഡ്. പുരുഷ-വനിത ടീമുകൾക്ക് തുല്യവേതനം നൽകുമെന്ന് പ്രഖ്യാപിച്ചായിരുന്നു ബോർഡിന്റെ സുപ്രധാന അറിയിപ്പ്. ന്യൂസിലാൻഡ് ക്രിക്കറ്റ്, ന്യൂസിലാൻഡ് ക്രിക്കറ്റ് പ്ലേയർ അസോസിയേഷൻ, മറ്റ് ആറ് സംഘടനകൾ എന്നിവർ ഇതുസംബന്ധിച്ച് അഞ്ച് വർഷത്തെ കരാറിൽ ഒപ്പിട്ടു.
ഇതുപ്രകാരം പുരുഷ ടീമിലെ അംഗങ്ങൾക്ക് ലഭിക്കുന്ന അതേ മാച്ച് ഫീ വനിത ടീമിനും ലഭിക്കും. എല്ലാ ഫോർമാറ്റുകളിലും മത്സരങ്ങളിലും ഒരേ വേതനമായിരിക്കും ഉണ്ടാകുക. ഇതോടെ ആഭ്യന്തര തലത്തിൽ കളിക്കുന്ന വനിത താരങ്ങൾക്കും വൈറ്റ് ഫേൺസ് എന്ന് വിളിപ്പേരുള്ള ദേശീയ വനിത ടീമിലെ ഓരോ അംഗത്തിനും പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ വേതനം തന്നെ ലഭിക്കും.
ഇത് വനിതാ ക്രിക്കറ്റില്‍ താരങ്ങള്‍ക്കുള്ള അവസരം വര്‍ധിപ്പിക്കുമെന്നും വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ന്യൂസിലാന്‍ഡ് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സോഫിയ ഡിവൈന്‍ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.