ഏകദിന റാങ്കിങ്​ മാത്രമല്ല, ട്വൻറി20യിലെ കോഹ്ലി​യുടെ റെക്കോർഡും ബാബർ അസമിന്​ മുന്നിൽ വഴിമാറി

ദുബൈ: രണ്ടാഴ്​ച മുമ്പാണ് ​ഏകദിന ബാറ്റ്​സ്​മാൻമാരുടെ െഎ.സി.സി​​ റാങ്കിങ്ങിൽ വിരാട്​ ​േകാഹ്​ലിയെ പിന്നിലാക്കി പാകിസ്​താൻ താരം ബാബർ അസം ഒന്നാമ​െതത്തിയത്​. ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ താരത്തി​െൻറ ട്വൻറി 20 റെക്കോർഡ്​ കൂടി ബാബർ മറികടന്നിരിക്കുകയാണ്​. ട്വൻറി​20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ്​ നേടുന്ന താരമായി ബാബർ മാറി.

ഹരാരെ സ്‌പോർട്‌സ് ക്ലബിൽ സിംബാബ്‌വെക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലാണ്​ പാക്​ ക്യാപ്​റ്റൻ പുതിയ നേട്ടം റെക്കോർഡ്​ ബുക്കിൽ കുറിച്ചിട്ടത്​. മത്സരത്തിൽ 52 റൺസെടുത്ത താരം ടീമി​െൻറ വിജയത്തിലും പങ്കാളിയായി.

ബാബറി​െൻറ 52ാമത്തെ അന്താരാഷ്​ട്ര ട്വൻറി 20 ഇന്നിങ്​സായിരുന്നുവത്​.​ കോഹ്​ലി 2000 റൺസെന്ന നാഴികക്കല്ല്​ പിന്നിട്ടത്​ 56 ഇന്നിങ്​സുകളിൽനിന്നാണ്​. ആസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (62), ന്യൂസിലൻഡ് മുൻ ക്യാപ്റ്റൻ ബ്രെൻഡൻ മക്കല്ലം (66) എന്നിവരാണ്​ യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ളത്​.

അതേസമയം, റൺപട്ടികയിൽ കോഹ്‌ലി ഇപ്പോഴും മുന്നിലാണ്. ഇന്ത്യൻ ക്യാപ്റ്റൻ 52.65 ശരാശരിയിൽ 3,159 റൺസ് നേടിയിട്ടുണ്ട്. 2035 റൺസുമായി ബാബർ 11ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്​ച പുറത്തിറങ്ങിയ ഐ.സി.സി ട്വൻറി20 റങ്കിങ്ങിൽ കോഹ്​ലി അഞ്ചാം സ്​ഥാനത്ത്​ തുടർന്നെങ്കിൽ ബാബർ മൂന്നിൽനിന്ന്​ രണ്ടാം സ്​ഥാനത്തെത്തി. 844 പോയിൻറാണ്​ 26കാരനുള്ളത്​. കോഹ്​ലിക്ക്​ 762ഉം. 830 പോയിൻറുമായി ആരോൺ ഫിഞ്ചാണ്​ മൂന്നാം സ്​ഥാനത്ത്​. ഒന്നാം സ്​ഥാനത്തുള്ള ഇംഗ്ലണ്ടി​െൻറ ഡേവിഡ്​ മലന്​ 892 പോയിൻറുണ്ട്​.

1258 ദിവസം ഒന്നാം സ്​ഥാനത്ത്​ തുടർന്ന​ ശേഷമാണ്​ ഐ.​സി.സി ഏകദിന റാങ്കിങ്ങിൽ വിരാട്​ കോഹ്​ലിയെ ബാബർ അസം മറികടക്കുന്നത്​​. 2017 ഒക്​ടോബറിൽ ഒന്നാം സ്ഥാനത്തെത്തിയ ശേഷം കോഹ്​ലിക്ക്​ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലായിരുന്നു.

ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ കാര്യമായി ശോഭിക്കാൻ കഴിയാതെ പോയതാണ്​ കോഹ്​ലിക്ക്​ വിനയായത്​. ഇംഗ്ലണ്ടുമായുള്ള മൂന്ന്​ ഏകദിനത്തിൽനിന്നും കോഹ്​ലി 129 റൺസാണ്​ നേടിയതെങ്കിൽ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന്​ മത്സര പരമ്പരയിൽ 76 റൺസ്​ ശരാശരിയിൽ 228 റൺസാണ്​ ബാബർ കുറിച്ചത്​. നിലവിൽ ബാബറിന്​ 865 റേറ്റിങ്​ പോയിന്‍റുള്ളപ്പോൾ കോഹ്​ലിക്ക്​ 857 പോയിന്‍റാണുള്ളത്​. 

Tags:    
News Summary - Not only the ODI rankings but also Kohli's record in the T20I has been surpassed by Babur Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.