വെല്ലിങ്ടൺ: വംശീയതക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് തുറന്നുപ്രഖ്യാപിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്.ന്യൂസിലാൻഡിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ 'മാജിക് ടാൽകിൽ' രാഷ്ട്രീയക്കാരനായ േജാൺ ബാങ്ക്സ് നടത്തിയ പരാമർശങ്ങളാണ് ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്.
ന്യൂസിലാൻഡിലെ വംശീയ ന്യൂനപക്ഷമായ മാവോരി സമുദായത്തിനെതിരെയാണ് ബാങ്ക്സ് വംശീയ പരാമർശങ്ങൾ നടത്തിയത്. മാവോരികൾ ശിലായുഗ വാദികളാണെന്നും ജന്മനാ ക്രിമിനൽ, മദ്യപാദ വാസനയുള്ളവരാണെന്നും ബാങ്ക്സ് അധിക്ഷേപിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് റേഡിയോ സ്റ്റേഷനെ ബന്ധപ്പെട്ടു. ഇത് രാജ്യത്തിന്റെ മൂല്യങ്ങൾക്കും സംസ്കാരത്തിനും നിരക്കാത്തതാണെന്നും വ്യക്തമാക്കി. വംശീയ പരാമർശത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ റേഡിയോ സ്റ്റേഷനുമായുള്ള കരാർ ഉടൻ റദ്ദാക്കുമെന്നും ക്രിക്കറ്റ് ബോർഡ് കർശനമായി താക്കീത് ചെയ്തു. ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന്‍റെ മത്സരങ്ങൾക്ക് തത്സമയ വിവരണം നൽകുന്നതുമായുള്ള കരാർ മാജിക് ടാൽക്കുമായി ബോർഡിനുണ്ട്.
സംഭവത്തിനുപിന്നാലെ വോഡഫോൺ, കിവി ബാങ്ക് തുടങ്ങിയവരും മാജിക്ക് ടാൽക്കിനുള്ള പരസ്യം പിൻവലിച്ചിട്ടുണ്ട്.ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിംപള്ളിയിലുണ്ടായ വംശീയ അതിക്രമത്തിലും ക്രിക്കറ്റ് ബോർഡ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. വംശീയതക്കെതിരെ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് എടുക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നടപടിയിൽ ഇന്ത്യയും ആസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾക്ക് ഏറെ പഠിക്കാനുണ്ടെന്നർഥം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.