സിഡ്നി: സൂപ്പർ 12 ഗ്രൂപ് രണ്ടിലെ നാലാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക 33 റൺസിന് പാകിസ്താനോട് തോറ്റതോടെ സെമി ഫൈനൽ ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കേണ്ട സ്ഥിതി. അവസാന കളികളുടെ ഫലവും റൺറേറ്റും നോക്കിയേ ഇന്ത്യയടക്കമുള്ള ടീമുകളുടെ പ്രവേശനക്കാര്യത്തിൽ അന്തിമ തീരുമാനം വരൂ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടിയിൽ ദക്ഷിണാഫ്രിക്ക ഒമ്പത് ഓവറിൽ നാലിന് 69ൽ നിൽക്കെ മഴയെത്തുകയായിരുന്നു. തുടർന്ന് 14 ഓവറിൽ 142 റൺസാക്കി ലക്ഷ്യം ചുരുക്കിയെങ്കിലും ആഫ്രിക്കൻ പട ഒമ്പതിന് 108ൽ കീഴടങ്ങി. ജയത്തോടെ നാലു മത്സരങ്ങളിൽ നാലു പോയന്റുമായി പാകിസ്താൻ ഗ്രൂപ്പിൽ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും പിന്നിലായി മൂന്നാം സ്ഥാനത്തേക്കു കയറി.
ഇഫ്തിഖാർ അഹ്മദിന്റെയും (35 പന്തിൽ 51) ശദാബ് ഖാന്റെയും (22 പന്തിൽ 52) അർധശതകങ്ങളാണ് പാകിസ്താന് മികച്ച സ്കോർ സമ്മാനിച്ചത്. മഴക്കുശേഷം 30 പന്തിൽ 73 റൺസ് ചേർത്ത് വിജയത്തിലെത്താൻ ശ്രമിച്ച ദക്ഷിണാഫ്രിക്കയെ പക്ഷേ പാക് ബൗളർമാർ വരിഞ്ഞുമുറുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.