ദുബൈ: പാകിസ്താൻ പേസ് ബൗളിങ്ങിന്റെ കുന്തമുനയായ മുഹമ്മദ് ഹസ്നൈന് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനായ ഐ.സി.സി വിലക്കേർപ്പെടുത്തി. ബൗളിങ് ആക്ഷനിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇതോടെ അന്തരാഷ്ട്ര മത്സരങ്ങളിലെ പന്തെറിയൽ താരത്തിന് വിലക്കപ്പെട്ടതായി. പാക് ക്രിക്കറ്റ് ബോർഡാണ് ഔദ്യോഗികമായി അറിയിച്ചത്.
ബിഗ് ബാഷിൽ സിഡ്നി തണ്ടറിനായി കളിക്കുന്നതിനിടയിൽ ബൗളിങ് ആക്ഷനെ കുറിച്ച് കഴിഞ്ഞ മാസം ആസ്ട്രേലിയൻ അമ്പയർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. അനുവദനീയമായ 15 ഡിഗ്രിയിൽ കൂടുതൽ കൈമുട്ട് വളയുന്നതായാണ് കണ്ടെത്തൽ. സമീപകാലത്ത് പാക് ക്രിക്കറ്റിൽ അതിവേഗത്തിൽ പന്തെറിയുന്ന ബൗളറായി ഖ്യാതി നേടുന്നതിനിടെയാണ് 21കാരനായ ഹസ്നൈന് വിലക്ക് വീണത്.
145 കിലോ മീറ്ററിൽ തുടർച്ചയായി പന്തെറിയുന്ന ഹസ്നൈൻ എട്ട് ഏകദിനങ്ങൾ പാകിസ്താനുവേണ്ടി കളിച്ചിട്ടുണ്ട്. ഇതിൽ 12 വിക്കറ്റുകളും നേടി. 18 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ശ്രീലങ്കക്കെതിരെ 2019 ല്‍ ട്വന്റി 20 യില്‍ ഹാട്രിക്കും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.