പാകിസ്താന്റെ ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ വസീം അക്രം ന്യൂസിലൻഡിനെതിരെ കരിയറിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 10 വിക്കറ്റ് തികച്ചു. ഡുനെഡിനിൽ നടന്ന മത്സരത്തിൽ രണ്ട് ഇന്നിങ്സിലും അഞ്ചു വീതം പേരെ പുറത്താക്കിയാണ് ആദ്യ 10 വിക്കറ്റ് നേട്ടത്തിന് ഉടമയായത്. 1984 നവംബർ 23ന് ന്യൂസിലൻഡിനെതിരെ ഫൈസലാബാദിൽ നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. അന്താരാഷ്ട്ര ക്രിക്കറ്റിലെത്തുന്നതിനു മുമ്പ് ഒരിക്കലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത അപൂർവ പ്രതിഭകളിൽ ഒരാളായിരുന്നു വസീം അക്രം. ഏകദിനത്തിൽ 500 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി.
1992 ലോകകപ്പിൽ പാകിസ്താന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 414ഉം ഏകദിനത്തിൽ 502 വിക്കറ്റും നേടിയിട്ടുണ്ട് ‘റിവേഴ്സ് സിങ്ങുകളുടെ ആശാൻ’. ടെസ്റ്റിൽ 25 തവണ അഞ്ചു വിക്കറ്റ് നേട്ടത്തിനും അഞ്ചുതവണ 10 വിക്കറ്റ് നേട്ടത്തിനും ഉടമയായി. 2003ൽ വിരമിച്ചതിനുശേഷം ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിങ് പരിശീലകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.