രാഹുലും ശ്രേയസും തിരിച്ചെത്തി, സഞ്ജു റിസർവിൽ; ഏഷ്യാകപ്പിന് ഇന്ത്യൻ ടീമായി

മുംബൈ: പരിക്കേറ്റ് പുറത്തായിരുന്ന കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെ ഉൾപ്പെടുത്തി ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏറെക്കാലമായി പരിക്ക് കാരണം പുറത്തായിരുന്ന ജസ്പ്രീത് ബുംറയും ഏകദിന ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. നിലവിൽ അയലൻഡ് പര്യടനത്തിലുള്ള ട്വന്റി 20 ടീമിനെ നയിക്കുന്നത് ബുംറയാണ്.

രോഹിത് ശർമയുടെ നേതൃത്വത്തിൽ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇവർക്ക് പുറമെ മലയാളി താരം സഞ്ജു സാംസണെ റിസർവ് താരമായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ, ഷാർദുൽ ഠാക്കൂർ എന്നിവരും ടീമിലുണ്ട്. ആഗസ്റ്റ് 30നാണ് ഏഷ്യാകപ്പ് ആരംഭിക്കുന്നത്. സെപ്റ്റംബർ രണ്ടിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 13 മത്സരങ്ങളുള്ള ടൂർണമെന്റിലെ ഒമ്പത് മത്സരങ്ങൾ ശ്രീലങ്കയിലും നാലെണ്ണം പാകിസ്താനിലുമാണ് നടക്കുക.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാന്‍ ഗിൽ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ. റിസർവ് താരം – സഞ്ജു സാംസൺ.

Tags:    
News Summary - Rahul and Shreyas are back; Indian team for Asia Cup announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.