പ്രഥമ ഐ.പി.എൽ ജേതാക്കളായ രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ ഇത്തവണയിറങ്ങുന്നത് രണ്ടാം ഐ.പി.എൽ കിരീടം മാത്രം ലക്ഷ്യമിട്ടാണ്. കഴിഞ്ഞതവണ ഗംഭീരമായാണ് സീസൺ തുടങ്ങിയതെങ്കിലും അഞ്ചാമതായി ഫിനിഷ് ചെയ്യാനായിരുന്നു സഞ്ജുവിന്റെ പടയുടെ വിധി. അതുകൊണ്ട് തന്നെ ഇത്തവണത്തെ ലേലത്തിൽ മികച്ച താരങ്ങളെ തട്ടകത്തിലേക്ക് എത്തിക്കാനായിരിക്കും ആർ.ആർ ഫ്രാഞ്ചൈസിയുടെ പദ്ധതി.
ഡിസംബർ 19ന് ദുബൈയിൽ നടക്കുന്ന ലേലത്തിന് മുന്നോടിയായി ടീമിൽ നിന്ന് വിട്ടുകളഞ്ഞതും നിലനിർത്തിയതുമായ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് രാജസ്ഥാൻ. അതേസമയം, ലേലത്തിന് മുന്നോടിയായി ടീം ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായി ഒരു ട്രേഡ് നടത്തുകയും ചെയ്തിട്ടുണ്ട്. മലയാളി ബാറ്റർ ദേവദത്ത് പടിക്കലിനെ ലഖ്‌നൗവിന് നൽകി അവരുടെ സീമർ അവേഷ് ഖാനെ ടീമിലെത്തിച്ചുകഴിഞ്ഞു.
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ 9 താരങ്ങളെയാണ് ഒഴിവാക്കിയത്. ജോ റൂട്ട് അടുത്ത ഐപിഎല്ലിനില്ലെന്ന് വ്യക്തമാക്കിയതോടെ താരത്തെ കൈവിട്ടു. അബ്ദുല്‍ ബാസിത്തിനെയും വെസ്റ്റ് ഇന്‍ഡീസ് പേസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറേയും ടീം വിട്ടുകളഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു ഹോൾഡർ കാഴ്ചവെച്ചത്.
ആകാശ് വശിഷ്ട്, കുല്‍ദീപ് യാദവ്, ഒബെഡ് മെക്കോയി എന്നിവരെയും ടീം ഒഴിവാക്കിയിട്ടുണ്ട്. ഇവരെ കൂടാതെ, സ്പിന്നര്‍ മുരുകന്‍ അശ്വിനേയും കെ സി കരിയപ്പയേയും മലയാളി പേസര്‍ കെ എം ആസിഫിനേയും ഒഴിവാക്കി.
സഞ്ജു സാംസൺ (നായകൻ), ജോസ് ബട്ട്‌ലർ, ഷിംറോൺ ഹെറ്റ്‌മെയർ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ, റിയാൻ പരാഗ്, ഡൊണോവൻ ഫെരേര, കുനാൽ റാത്തോഡ്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് സൻ, നവ്ദീപ് സൈനി, പ്രസിഡൻറ് യു.എസ്. മ്പ ചാഹൽ , അവേഷ് ഖാൻ (എൽ.എസ്.ജിയിൽ നിന്ന്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.