കൊൽക്കത്ത: ഈഡൻ ഗാർഡനിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗളിംഗ് തെരഞ്ഞെടുത്തു. ഐപിഎല്ലിൽ പ്ലേഓഫ് പ്രതീക്ഷ നിലനിർത്താനുള്ള ഇരു ടീമിന്റെയും നിർണായക അവസരമാണ് ഇനിയുള്ള മത്സരങ്ങൾ.
11 മത്സരങ്ങളിൽ അഞ്ച് ജയവും ആറ് തോൽവിയുമായി 10 പോയിന്റുമായി നിലവിൽ ആറാം സ്ഥാനത്താണ് നിതീഷ് റാണയുടെ കൊൽക്കത്ത. മറുവശത്ത്, രാജസ്ഥാന് 11 മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയങ്ങളും ആറ് തോൽവികളും ഉൾപ്പെടെ 10 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിലായിരുന്ന രാജസ്ഥാൻ തുടർച്ചയായ മൂന്ന് മത്സരങ്ങൾ തോറ്റതോടെ പ്രതിരോധത്തിലാണ്. കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ രാജസ്ഥാന് ഇന്ന് വിജയവഴിയിൽ തിരിച്ചെത്തിയില്ലെങ്കിൽ പ്ലേഓഫ് നഷ്ടമായേക്കും. കൊൽക്കത്തയാകട്ടെ തുടക്കത്തിൽ പാളിയെങ്കിലും അവസാനം കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്.
ടീം
രാജസ്ഥാൻ: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ(ക്യാപ്റ്റൻ), ജോ റൂട്ട്, ധ്രുവ് ജൂറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, സന്ദീപ് ശർമ്മ, കെ എം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്.
കൊൽക്കത്ത: ജേസൺ റോയ്, റഹ്മാനുള്ള ഗുർബാസ്(വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, നിതീഷ് റാണ(ക്യാപ്റ്റൻ), റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, അനുകുൽ റോയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.