ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങും. ഹരിയാനയിലെ ചൗധരി ബന്‍സിലാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹരിയാനയാണ് കേരളത്തിന്റെ എതിരാളികള്‍. ഇരു ടീമും നാല് മത്സരങ്ങളില്‍നിന്ന് രണ്ട് വിജയവും രണ്ട് സമനിലയും നേടിയിട്ടുണ്ട്. പോയന്റ് നിലയില്‍ 19 പോയന്റുമായി ഹരിയാനയാണ് ഗ്രൂപ്പില്‍ മുന്നില്‍. 15 പോയന്റുമായി കേരളം രണ്ടാമതും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. തിരുവനന്തപുരം തുമ്പയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ ഇന്നിങ്സിനും 117 റണ്‍സിനുമാണ് കേരളം പരാജയപ്പെടുത്തിയത്.
ഇന്നിങ്സ് ജയം കരസ്ഥമാക്കിയതോടെയാണ് കേരളത്തിന്റെ പോയന്റ് നില 15ല്‍ എത്തിയത്. പഞ്ചാബിനെതിരെ 37 റണ്‍സിന്റെ അപ്രതീക്ഷിത ജയം നേടിയതോടെയാണ് ഹരിയാന 19 പോയന്റുമായി ഗ്രൂപ് തലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
കേരള ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), ബാബ അപരാജിത്, കെ.എം ആസിഫ്, ബേസിൽ തമ്പി, അക്ഷയ് ചന്ദ്രൻ, ഫാസിൽ ഫാനൂസ്, വത്സൽ ഗോവിന്ദ്, ജലജ് സക്സേന, കൃഷ്ണ പ്രസാദ്, രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവതെ, വിഷ്ണു വിനോദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.